കളമശേരി ∙ കിൻഫ്ര ഹൈടെക് പാർക്കിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡ് തകർന്നു തരിപ്പണമായ നിലയിൽ.
മെഡിക്കൽ കോളജ് റോഡിൽ നിന്ന് ആരംഭിച്ച് കിൻഫ്ര–എച്ച്എംടി കോളനി റോഡിൽ അവസാനിക്കുന്ന 2 കിലോമീറ്ററോളം വരുന്ന റോഡിലൂടെ വാഹനയാത്ര ദുഷ്കരമാണ്.
നഗരസഭ ഉപാധ്യക്ഷ സൽമ അബൂബക്കർ പ്രത്യേക താൽപര്യമെടുത്തു ഹാരിസ് ബീരാൻ എംപിയുടെയും പി.വി.അബ്ദുൽ വഹാബ് എംപിയുടെയും ഫണ്ട് ലഭ്യമാക്കി റോഡിൽ 250 മീറ്ററോളം കോൺക്രീറ്റ് കട്ടകൾ പാകി ബലപ്പെടുത്താനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. ശേഷിച്ച ഭാഗം എപ്പോൾ നന്നാക്കുമെന്നു വ്യക്തമല്ല.
കിൻഫ്രയ്ക്കൊ നഗരസഭയ്ക്കൊ റോഡ് നന്നാക്കാവുന്നതാണ്. കിൻഫ്ര റോഡ് പൊതുജനങ്ങൾക്കു സഞ്ചരിക്കുന്നതിനു വിട്ടുകൊടുത്തിട്ടുള്ളതാണ്.
നഗരസഭയുടെ കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്കിലേക്കുള്ള ഏക വഴിയുമാണ്, എന്നാൽ നഗരസഭയുടെ ആസ്തി റജിസ്റ്ററിൽ റോഡ് ഉൾപ്പെടുത്താത്തതിനാൽ നിയമ തടസ്സം മൂലം നഗരസഭയ്ക്കു റോഡ് നവീകരണത്തിനു ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നു പറയുന്നു. റോഡിന്റെ ശോച്യാവസ്ഥ മന്ത്രി പി.രാജീവിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നു മുൻ കൗൺസിലർ വി.എസ്.അബൂബക്കർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

