കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് പരിശോധനയിൽ പിടിയിലായ ജിഎസ്ടി ജോയിന്റ് കമ്മിഷണർ പ്രജനി രാജനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊച്ചിയിലെ ഓഫീസിലും വസതിയിലും വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി ഉണ്ടായത്.
പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 14 ലക്ഷം രൂപയും വിദേശ കറൻസിയായ ഡോളറും ഉദ്യോഗസ്ഥയുടെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. ആകെ 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും നാല് പവൻ സ്വർണ കോയിനുമാണ് വിജിലൻസ് പിടിച്ചെടുത്തത്.
ഇതിൽ കണ്ടെടുത്ത ഡോളർ വിദേശയാത്രയ്ക്കായി കരുതിവെച്ചതാണെന്നാണ് പ്രജനി രാജൻ വിജിലൻസിന് നൽകിയ മൊഴി. എന്നാൽ 14 ലക്ഷം രൂപ ലോഡ്ജിന്റെ വാടക […] സംബന്ധിച്ച വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
കേസിൽ വിജിലൻസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

