കൊച്ചി∙ അവസാന അഭിലാഷങ്ങൾ പി.ടി.തോമസ് എന്നോടല്ല, ആത്മസുഹൃത്തായിരുന്ന കാപ്പൻ ചേട്ടനോടാണ് പറഞ്ഞത്. ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…’ എന്ന വയലാറിന്റെ പാട്ട് പതിഞ്ഞ ശബ്ദത്തിൽ തന്റെ അന്ത്യയാത്രാ വേളയിൽ വേണമെന്ന് മരിക്കുന്നതിനു മുൻപ് പി.ടി പറഞ്ഞേൽപിച്ചത് കാപ്പൻ ചേട്ടനെയാണ്.
പി.ടി ആശുപത്രിയിൽ കിടക്കുമ്പോൾ, തുണി കഴുകാൻ ഞാൻ മുകളിലേക്കു പോയ സമയത്താണ് ഇക്കാര്യം പറഞ്ഞത്. അവർ തമ്മിൽ വല്ലാത്തൊരു കെമിസ്ട്രിയായിരുന്നു.
ഞങ്ങളുടെ പ്രണയരഹസ്യങ്ങളൊക്കെ പി.ടി കാപ്പൻ ചേട്ടനോടു കൃത്യമായി പറഞ്ഞിരുന്നു. പി.ടിയുടെ ആദ്യ തിരഞ്ഞെടുപ്പു മുതൽ കാര്യങ്ങൾ നോക്കാൻ കൂടെയുണ്ടായിരുന്നു.
ഞാൻ മത്സരിച്ചപ്പോഴും അങ്ങനെ തന്നെ.
മണിക്കൂറുകളോളം ഞാൻ കാപ്പൻ ചേട്ടനരികിൽ ഇരുന്നു. ‘പി.ടീ, ദേ കാപ്പൻ ചേട്ടൻ വരുന്നുണ്ട്, നിങ്ങൾ ഇനിയും പരസ്പരം തുണയാകുക…’ എന്നാണ് എന്റെ മനസ്സ് മന്ത്രിച്ചത്.
പരാജയപ്പെടുത്തിയ ആളെക്കൊണ്ട് കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്യിച്ച ചെയർമാനായിരുന്നു ഡിജോ കാപ്പൻ
തോറ്റയാൾക്കും കൊടുത്തു മാന്യമായ സ്ഥാനം
കോട്ടയം ∙ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തന്നോടു തോറ്റുപോയ സ്ഥാനാർഥിയെ യൂണിയൻ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ച യൂണിയൻ ചെയർമാനെപ്പറ്റി കേട്ടിട്ടുണ്ടോ?!
ഡിജോ കാപ്പൻ എന്ന വിദ്യാർഥി സംഘടനാ നേതാവിന്റെ കഥയാണത്. കേൾക്കുമ്പോൾ കൗതുകം തോന്നിയേക്കാവുന്ന ആ സംഭവം ഡിജോ കാപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്.
അക്കഥ ഡിജോ കാപ്പന്റെ വാക്കുകളിൽത്തന്നെ വായിക്കാം: ‘1978ൽ പാലാ സെന്റ് തോമസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ്.
അടിയന്തരാവസ്ഥയും സ്വാതന്ത്ര്യ ചിന്തകളും യുവാക്കളുടെ ഇടയിൽ കത്തിയാളുന്ന കാലം. കെഎസ്സിയുടെ ശക്തമായ എതിരാളികളായിരുന്നു കെഎസ്യു.
എസ്എഫ്ഐയ്ക്ക് അന്ന് പാലായിലെ വിദ്യാർഥികളുടെ ഇടയിൽ കാര്യമായ സ്വാധീനമില്ല, വിദ്യാർഥി ജനതയെന്ന സംഘടനയ്ക്കായിരുന്നു അന്ന് താരതമ്യേന മേൽക്കൈ. വിദ്യാർഥി ജനതയിലെ നേതാക്കൾ ഒരു സീറ്റെങ്കിലും നൽകാമോയെന്ന അഭ്യർഥനയുമായി കെഎസ്സിയെയും കെഎസ്യുവിനെയും സമീപിച്ചെങ്കിലും ആരും സീറ്റ് നൽകിയില്ല.
എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം ഫലം വന്നപ്പോൾ ഞാൻ മത്സരിച്ച യുയുസി ഒഴികെ മറ്റ് സീറ്റുകളെല്ലാം വിദ്യാർഥി ജനത തൂത്തുവാരി.
സുരേഷ് കുറുപ്പ് ചെയർമാനും പിന്നീട് സുപ്രീംകോടതി ജഡ്ജിയായ കുര്യൻ ജോസഫ് ജനറൽ സെക്രട്ടറിയുമായ യൂണിവേഴ്സിറ്റി യൂണിയൻ പാനലിനെതിരെ കെഎസ്യുവും കെഎസ്സിയും മുന്നണിയുണ്ടാക്കി മത്സരിച്ചു. മുന്നണിയുടെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായി ഞാനും.
എന്നാൽ അവിടെ പരാജയപ്പെട്ടു.
കോളജിൽ ജയിച്ചു നിൽക്കുന്ന എന്റെ നേതൃത്വത്തിൽ മത്സരിച്ചാൽ വലിയ നേട്ടം സെന്റ് തോമസിൽ നേടാമെന്ന വിലയിരുത്തലിൽ തൊട്ടടുത്ത വർഷത്തെ ചെയർമാൻ സ്ഥാനാർഥിയായി കെഎസ്സി എന്നെ പ്രഖ്യാപിച്ചു. എന്നാൽ അത്തവണയും ഞാൻ മാത്രമേ കെഎസ്സിയിൽനിന്ന് വിജയിച്ചുള്ളൂ.യൂണിയനിൽ ഭൂരിപക്ഷം ഉണ്ടായിട്ടും ചെയർമാൻ സ്ഥാനം മാത്രം തോറ്റുപോയ എതിരാളിയുടെ വേദന എനിക്ക് നന്നായി അറിയാമായിരുന്നു.
അതിനാൽ അത്തവണത്തെ യൂണിയൻ ഉദ്ഘാടനം ചെയ്യാൻ വിശിഷ്ടാതിഥികളെ ഞാൻ അന്വേഷിച്ചില്ല. എന്റെ എതിർസ്ഥാനാർഥി എ.വി.ജോർജ് ആയിരുന്നു ഉദ്ഘാടകൻ.’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

