നിയമസഭാ മന്ദിരത്തിലെ പ്രതിപക്ഷ ഉപനേതാവിന്റെ മുറി പിടിച്ചെടുക്കാനുള്ള സി.പി.ഐ.എം നീക്കം പരാജയപ്പെട്ടു. നിയമസഭാ സമുച്ചയത്തിലുള്ള ഉപനേതാവിന്റെ ഔദ്യോഗിക മുറിയാണ് പാർട്ടി ആവശ്യപ്പെട്ടത്.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ചെയർമാൻ കെ.എൻ. ബാലഗോപാലിനു വേണ്ടിയാണ് ഈ അടിയന്തര ആവശ്യം ഉന്നയിച്ചത്.
എന്നാൽ, ഈ ആവശ്യം സ്പീക്കറുടെ ഓഫീസ് പൂർണ്ണമായി നിരസിക്കുകയാണുണ്ടായത്. പി.എ.സി.
ചെയർമാന് ഓഫീസ് മുറി അനുവദിക്കുന്നത് നിയമസഭാ മന്ദിരത്തിലല്ല, മറിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് ആരായിരിക്കണം എന്നതു സംബന്ധിച്ച് മുന്നണിയിലും സഭയിലും തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സിപിഐഎമ്മിന്റെ ഈ അപ്രതീക്ഷിത നീക്കം സ്പീക്കർ തള്ളിക്കളഞ്ഞത്.
അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന സി.പി.ഐ.യെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക എൽ.ഡി.എഫ്. യോഗം വിളിക്കാൻ സി.പി.ഐ.
നീക്കം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

