കൊച്ചി ∙ നിശബ്ദമാക്കപ്പെട്ടതും ബോധപൂർവം മായ്ച്ചുകളഞ്ഞതുമായ യാഥാർഥ്യങ്ങൾ ‘റെലിക്വറി’ കലാപ്രദർശനത്തിലൂടെ ബിനാലെ വേദിയിലെത്തിച്ചിരിക്കുകയാണു പി.എൻ.അലി അക്ബർ. മലബാറുമായി ഗുജറാത്തിനെ ബന്ധിപ്പിക്കുന്നതാണു റെലിക്വറിയുടെ പ്രധാന ആശയങ്ങളിലൊന്ന്.
രണ്ട് പ്രദേശങ്ങളെയും അടുത്തടുത്തായി സ്ഥാപിച്ച് വ്യത്യസ്തമായ തീരദേശ ഭൂപ്രകൃതികൾ എങ്ങനെ പരിണമിച്ചുവെന്ന് പ്രദർശനത്തിലൂടെ വ്യക്തമാക്കുന്നു.
രാജസ്ഥാനിലെ സിരോഹിയിൽ നിന്നുള്ള ശിൽപികൾ ചേർന്നു നിർമിച്ച ജീവൻ തുളുമ്പുന്ന ശിലാസ്തംഭമാണ് പ്രദർശനത്തിൽ ഏറ്റവും ശ്രദ്ധേയം. 1996ൽ തൃശൂരിലെ കൂളിമുട്ടത്ത് ജനിച്ച അക്ബർ നിലവിൽ ഗുജറാത്തിലാണ് താമസിക്കുന്നത്. തിരിച്ചെടുക്കാനാകാത്തവിധം നഷ്ടപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്യുന്നതിനു മുൻപ് പൈതൃകം അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണിതെന്ന് അക്ബർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

