കൂറ്റനാട്∙ കലാസാംസ്കാരിക മാമാങ്കത്തിനു വേദിയൊരുങ്ങിയ ചാലിശ്ശേരിയിൽ രുചിയുടെ കലവറ തീർക്കാൻ കുടുംബശ്രീ ഫൂഡ് കോർട്ട്. ചാലിശ്ശേരി മുലയംപറമ്പത്തുകാവ് മൈതാനിയോടു ചേർന്നു തയാറാക്കിയ 32 സ്റ്റാളുകളിൽ ഇന്നു മുതൽ ഇന്ത്യയുടെ രുചിവൈവിധ്യം നിറയും.
ഭക്ഷണശാലയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കും. 20ൽ പരം ഇന്ത്യൻ ബിരിയാണികൾ, നാല് കൗണ്ടറുകളിലായി ആരോഗ്യദായകങ്ങളായ പാനീയങ്ങളുൾപ്പെടെ മുന്നൂറിലധികം പാനീയങ്ങൾ, കേരളത്തിന്റെ തനതു മധുര പലഹാരമായ ഉണ്ണിയപ്പം മുതൽ ആന്ധ്രാ പ്രദേശിന്റെ പഴമയുടെ കഥ പറയുന്ന പോത്തരേക്കുലു വരെയുള്ള നാടൻ പലഹാരങ്ങളാണു ഭക്ഷ്യ പ്രേമികളെ കാത്തിരിക്കുന്നത്.
കൂടാതെ ഗോത്ര വിഭവങ്ങളിൽ പേരുകേട്ട
വനസുന്ദരി, കടൽ വിഭവങ്ങൾ എന്നിങ്ങനെ വിഭവങ്ങളും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ പരിശീലന സ്ഥാപനമായ ഐഫ്രത്തിന്റെ സാങ്കേതിക പിന്തുണയോടെയാണു കുടുംബശ്രീ മികവു തെളിയിക്കുന്നത്. ഒന്നുമില്ലായ്മയിൽ നിന്നു സംരംഭകരായി മാറിയ വനിതാ ശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഓരോ സ്റ്റാളുകളും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

