എടത്വ ∙സംഭരണം നടക്കാത്തതിനാൽ കരുവാറ്റ ഈരാംങ്കേരി പാടത്ത് ആദ്യമായി കൊയ്തെടുത്ത നെല്ല് 14 ദിവസമായി നനഞ്ഞു കിടക്കുകയാണ്. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ആശങ്കയിലാണ് കർഷകർ.
ഒന്നാംവിള (രണ്ടാംകൃഷി) കൊയ്ത്ത് ആരംഭിച്ചിട്ടും സംഭരണം നടക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ ഇന്നലെ പാഡി മാർക്കറ്റിങ് ഓഫിസിൽ ഉപരോധസമരം നടത്തി. നാളെ മുതൽ സംഭരണം നടത്താമെന്ന അധികൃതരുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ജില്ലയിൽ 8500 ഹെക്ടറിൽ താഴെയാണ് ഇക്കുറി കൃഷി ചെയ്തിട്ടുള്ളത്.
ഏകദേശം 10000 ഹെക്ടറോളം കൃഷി നടന്നിരുന്നെങ്കിലും തുടർച്ചയായി 4 വെള്ളപ്പൊക്കം ഉണ്ടായതിനാൽ മടവീഴ്ചയെത്തുടർന്നു നശിച്ചുപോയി.
പിന്നീട് കർഷകർ കൃഷിയിറക്കാൻ തയാറാകാത്തതാണ് വിളവ് കുറയാൻ കാരണം. ജില്ലയിൽ ആദ്യം കൃഷി ചെയ്ത കരുവാറ്റ ഈരാംങ്കേരി പാടത്താണ് ഇപ്പോൾ വിളവെടുപ്പു നടന്നത്.
റോഡ് സൗകര്യമില്ലാത്ത പാടശേഖരമായതിനാൽ വള്ളത്തിൽ കയറ്റി റോഡിലെത്തിച്ചാൽ മാത്രമേ നെല്ല് കൈമാറാൻ കഴിയുകയുള്ളൂ. സംഭരണം എന്നു നടക്കുമെന്നറിയാത്തതിനാൽ റോഡിൽ എത്തിക്കാനും കഴിയാത്ത അവസ്ഥയാണ്.
ഈർപ്പം കാരണം അടിത്തട്ടു മുളയ്ക്കുന്ന സ്ഥിതിയിലാണ്.
അതിന്റെ പേരിൽ കിഴിവ് ആവശ്യപ്പെടുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. 350 ഏക്കർ വരുന്ന പാടശേഖരത്ത് ഏകദേശം 7000 ക്വിന്റൽ നെല്ല് എങ്കിലും സംഭരിക്കണം.
ഇനി മറ്റു സ്ഥലങ്ങളിൽ കൊയ്ത്തു നടക്കും. എന്നാൽ സംഭരണകാര്യത്തിൽ തീരുമാനം ആകാത്തത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഇക്കുറി നെല്ല് സപ്ലൈകോ എടുക്കുമോ, സഹകരണസംഘം എടുക്കുമോ എന്ന് കൃഷിവകുപ്പിനോ, സപ്ലൈകോയ്ക്കോ അറിയാത്ത അവസ്ഥയാണ് ആരു നെല്ല് സംഭരിച്ചാലും കൊയ്തിട്ട
നെല്ല് നശിക്കുന്നതിനു മുൻപ് സംഭരിക്കണം എന്ന് ഈരംങ്കേരി ഈസ്റ്റ് പാടശേഖര നെല്ലുൽപാദക സമിതി സെക്രട്ടറി ബി.സുരേഷ് ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

