തിരുവനന്തപുരം / ആലപ്പുഴ∙ പാലക്കാട് ബൈപാസ് റെയിൽവേ ലൈൻ, അമ്പലപ്പുഴ– ആലപ്പുഴ, തുറവൂർ– മാരാരിക്കുളം പാത ഇരട്ടിപ്പിക്കൽ എന്നീ പദ്ധതികൾക്കു വൈകാതെ റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാൻ സാധ്യത. പദ്ധതികൾ റെയിൽവേ ബോർഡിലെ പ്രോജക്ട് ഇവാല്യുവേഷൻ കമ്മിറ്റി പ്രാഥമിക പരിശോധന പൂർത്തിയാക്കി അംഗീകാരത്തിനായി ശുപാർശ ചെയ്തു.
അമ്പലപ്പുഴ–തുറവൂർ പാത ഇരട്ടിപ്പിക്കലിനു 2017ൽ 1720 കോടി രൂപയുടെ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിനു കൈമാറിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
റെയിൽവേ നിർമാണ വിഭാഗം ഇപ്പോൾ പദ്ധതി മൂന്നായി തിരിച്ച് എസ്റ്റിമേറ്റ് പുതുക്കി നൽകിയിരിക്കുകയാണ്. അമ്പലപ്പുഴ–ആലപ്പുഴ (313 കോടി), തുറവൂർ–മാരാരിക്കുളം (434 കോടി) എന്നീ 2 റീച്ചുകളുടെ അനുമതിയാണു റെയിൽവേ ബോർഡിന്റെ സജീവ പരിഗണനയിലുള്ളത്.
ആലപ്പുഴ– മാരാരിക്കുളം റീച്ചിന്റെ വിശദാംശങ്ങളും ദക്ഷിണ റെയിൽവേ വൈകാതെ ബോർഡിനു കൈമാറും.
ആലപ്പുഴ വഴിയുള്ള പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണു ഇരട്ടപ്പാതയുള്ളത്. എറണാകുളം മുതൽ തുറവൂർ വരെ രണ്ടാം പാത നിർമാണം നടക്കുന്നുണ്ട്.
തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള 46 കിലോമീറ്റർ ദൂരം രണ്ടാം പാത നിർമാണത്തിനാണ് വർഷങ്ങളായി കേരളം അനുമതി കാത്തിരിക്കുന്നത്. ഇരട്ടപ്പാതയില്ലാത്തതിനാൽ വലിയ യാത്രാ ദുരിതമാണു തീരദേശ പാതയിലെ യാത്രക്കാർ നേരിടുന്നത്.
ഒറ്റവരി പാതയായതിനാൽ ആവശ്യത്തിനു മെമു ട്രെയിനുകളോ പുതിയ എക്സ്പ്രസ് ട്രെയിനുകളോ ലഭിക്കുന്നില്ല.
ഷൊർണൂരിൽ നിന്നു പൊള്ളാച്ചി ഭാഗത്തേക്കുള്ള ട്രെയിനുകൾ പാലക്കാട് ജംക്ഷൻ സ്റ്റേഷനിൽ പോയി എൻജിൻ ദിശമാറ്റുന്നത് ഒഴിവാക്കി നേരിട്ടു പൊള്ളാച്ചി പാതയിലേക്കു പ്രവേശിക്കാൻ സഹായിക്കുന്ന 1.8 കിമീ ദൈർഘ്യമുള്ള ബൈപാസ് പാതയ്ക്കു 160 കോടി രൂപയാണു ചെലവ്. കാട്ടാനകളുടെ സുരക്ഷയ്ക്കായി വാളയാർ പാതയിലെ രാത്രികാല വേഗനിയന്ത്രണം മൂലം കൂടുതൽ ട്രെയിനുകളോടിക്കാൻ കഴിയാത്ത പ്രശ്നത്തിനു പരിഹാരമാണു ബൈപാസ് ലൈൻ.
ഇപ്പോൾ 3 ട്രെയിൻ മാത്രമുള്ള പാലക്കാട്–പൊള്ളാച്ചി പാതയിൽ കൂടുതൽ ട്രെയിനുകളെത്താൻ ഇതു വഴിതെളിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

