ആലപ്പുഴ ∙ ഇന്നും നാളെയും മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും 30നും 31നും മിന്നലോടെ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മിന്നലുള്ളപ്പോൾ ശ്രദ്ധിക്കാൻ
∙ മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ∙ ജനലും വാതിലും അടച്ചിടുക.
വാതിലിനും ജനലിനും അടുത്തു നിൽക്കരുത്. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.
∙ ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ഉപയോഗിക്കാം.
∙ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കരുത്. ∙ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനങ്ങൾ മരച്ചുവട്ടിൽ നിർത്തരുത്. ∙ വാഹനത്തിനകത്തു തന്നെ ഇരിക്കുക.
കൈകാലുകൾ പുറത്തിടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയവയിലെ യാത്ര ഒഴിവാക്കുക.
∙ മഴക്കാറു കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ∙ മിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽനിന്നു വെള്ളമെടുക്കുന്നതും ഒഴിവാക്കുക.
മിന്നൽ മൂലം പൈപ്പിലൂടെ വൈദ്യുതി പ്രവഹിച്ചേക്കാം. ∙ മീൻ പിടിക്കാനും കുളിക്കാനും മറ്റും ജലാശയങ്ങളിൽ ഇറങ്ങരുത്.
∙ പട്ടം പറത്തുന്നത് ഒഴിവാക്കുക. ∙ അടുത്തുള്ള കെട്ടിടത്തിലേക്കു മാറാൻ കഴിയാത്ത വിധം തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്, തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഇരിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

