മത്സ്യബന്ധനം: ജാഗ്രതാ നിർദേശം:
ആലപ്പുഴ ∙ കേരളതീരത്തുനിന്ന് ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക റിബേറ്റ്
ആലപ്പുഴ ∙ ഗാന്ധിജയന്തി പ്രമാണിച്ച് 29 മുതൽ ഒക്ടോബർ 4 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഖാദി തുണിത്തരങ്ങൾക്കു 30% പ്രത്യേക ഗവ.
റിബേറ്റ് അനുവദിച്ചു.
നേത്രപരിശോധന ക്യാംപ് 28ന്
ചേപ്പാട്∙ കാഞ്ഞൂർ ദുർഗാദേവി ക്ഷേത്രം ഉപദേശക സമിതി, ഇരുകരകൾ, കാരുണ്യ ഐ ഹോസ്പിറ്റൽ എന്നിവ ചേർന്ന് 28നു രാവിലെ 9.30 മുതൽ കാഞ്ഞൂർ ദുർഗാദേവി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സൗജന്യ നേത്രപരിശോധന ക്യാംപും തിമിര രോഗനിർണയവും നടത്തും. 8129980888.
സീറ്റ് ഒഴിവ്
പള്ളിപ്പാട് ∙ ഗവ.
ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒരു സീറ്റിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകന് 14 വയസ്സു തികഞ്ഞിരിക്കണം.
ഉയർന്ന പ്രായപരിധിയില്ല. യോഗ്യത എസ്എസ്എൽസി.
അപേക്ഷ ഇന്നു രാവിലെ 10ന് ഐടിഐയിൽ നേരിട്ടു സമർപ്പിക്കണം. 0479 2406072, 9995248672.
വിദ്യാഭ്യാസ പുരസ്കാര വിതരണം 28ന്
പൂച്ചാക്കൽ ∙ ഉമ്മൻചാണ്ടി ഫൗണ്ടേഷനും മന്നത്ത് ഫൗണ്ടേഷനും ചേർന്നു നടത്തുന്ന വിദ്യാഭ്യാസ പുരസ്കാര വിതരണം 28ന് 2ന് പാണാവള്ളി കമ്യൂണിറ്റി ഹാളിൽ നടക്കും. കെ.സി.
വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ എസ്.
രാജേഷ് അധ്യക്ഷനാകും. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥിയാകും.
ഭക്ഷ്യമേള 8ന്
പൂച്ചാക്കൽ ∙ പാണാവള്ളി അസീസി സ്പെഷൽ സ്കൂളിൽ ഭക്ഷ്യമേള ഒക്ടോബർ 8ന് രാവിലെ 10ന് നടക്കും.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ ∙ വളപ്പിൽ, ജ്യോതിനികേതൻ, പനയ്ക്കൽ പാലം, ആട്ടക്കാരുപറമ്പ്, മാളിയേക്കൽ, മജസ്റ്റിക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പോത്തശേരി, ന്യു പെയ്സൺ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ ടൗൺ സെക്ഷനിലെ എആർ ക്യാംപ്, ഫോം മാറ്റിങ്സ്, വിജയ പാർക്ക്, ആർഡി ഷാ, സെർവോ, ജില്ലാ പഞ്ചായത്ത്, മുതലപ്പൊഴി, കളപ്പുര എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ വലിയവീട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 11 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ മട്ടാഞ്ചേരി, എംപയർ, ഗെസ്റ്റ് ഹൗസ്, രെണച്ചൻ, സലീം കയർ വർക്സ്, സീസൺ ഐസ് പ്ലാന്റ്, ബ്രഹ്മ സമാജം, പൂന്തോപ്പ് സ്കൂൾ, ടോംകോ, വാടക്കുഴി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

