നാം ഇഷ്ടത്തോടെ ഉപയോഗിക്കുന്ന പല വസ്തുക്കളും പഴകുന്തോറും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ, നിശ്ചിത കാലയളവിനു ശേഷം ഉപേക്ഷിക്കേണ്ട
ചില അടുക്കള സാമഗ്രികൾ ഏതൊക്കെയെന്ന് നോക്കാം. തടിയിലോ പ്ലാസ്റ്റിക്കിലോ നിർമ്മിച്ച കട്ടിങ് ബോർഡുകൾ ഒരുപാട് കാലം ഉപയോഗിക്കുന്നത് അപകടകരമാണ്.
ഇവയിലുണ്ടാകുന്ന പോറലുകളിൽ രോഗാണുക്കൾ പെരുകാൻ സാധ്യതയേറെയാണ്. പഴകിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ കാലക്രമേണ വിള്ളലുകളും പോറലുകളും ഉണ്ടാകാം.
ഇത് പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുന്നതിന് ഇടയാക്കും. അടുക്കളയിൽ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ രോഗാണുക്കളുടെ വിളനിലമാണ്.
അതിനാൽ, ഓരോ മൂന്നാഴ്ച കൂടുമ്പോഴും ഇവ മാറ്റുന്നതാണ് ഉചിതം. നോൺ-സ്റ്റിക് പാനുകൾ ഒരുപാട് പഴകിയാൽ അവയുടെ കോട്ടിംഗ് ഇളകാൻ തുടങ്ങും.
പോറലുകളുള്ള ഇത്തരം പാനുകളിൽ പാചകം ചെയ്യുമ്പോൾ വിഷാംശങ്ങൾ ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ ഒരു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
കാലം കഴിയുംതോറും ഇവയുടെ യഥാർത്ഥ മണവും രുചിയും ഗുണവും നഷ്ടപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

