എടത്വ ∙ അതിഥിത്തൊഴിലാളികളുടെ കുറവ് കാർഷിക മേഖലയെയും ബാധിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാട്ടിലേക്ക് പോയതാണു കാർഷിക മേഖല ഉൾപ്പെടെയുള്ളവയ്ക്കു തിരിച്ചടിയാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
പാടശേഖരങ്ങളിൽ കളപറിക്കലിനും നെല്ല് ചുമക്കുന്നതിനും നെല്ല് ചാക്കിൽ നിറയ്ക്കുന്നതിനും വരെ അതിഥിത്തൊഴിലാളികളാണു ചെയ്തിരുന്നത്. പശുക്കറവ, തൊഴുത്ത് വൃത്തിയാക്കൽ, സൊസൈറ്റികളിൽ പാൽ എത്തിക്കുന്നതുവരെ ഇവരായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികൾ വണ്ടി കയറിയതോടെയാണു ജില്ലയിൽ പണിമുടക്കിനു സമാനമായ രീതിയാണ്.
കെട്ടിട നിർമാണ മേഖല, തെങ്ങു കയറൽ, മരം വെട്ട് തുടങ്ങി സർവത്ര മേഖലകളും സ്തംഭിച്ച നിലയിലാണ്.
നിർമാണ പ്രവൃത്തികൾ കരാറെടുത്തവർ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ സമയ ബന്ധിതമായി പണി തീർക്കാൻ കഴിയാതെ വീർപ്പുമുട്ടുകയാണ്. ബിഹാർ, ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണു കൂടുതലായി കേരളത്തിൽ ജോലിചെയ്യുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

