സിറ്റിങ് ഇന്ന്; ആലപ്പുഴ∙ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.കെ.എം. ദിലീപ് ഇന്ന് രാവിലെ 10 മുതൽ 5 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും.
പരുമല പള്ളി തിരുനാൾ: 3ന് പ്രാദേശിക അവധി
ആലപ്പുഴ∙ പരുമല പള്ളി തിരുനാൾ പ്രമാണിച്ച് നവംബർ 3ന് മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചു.
പൊതുപരീക്ഷകൾക്കു ബാധകമല്ല.
പ്രസംഗ മത്സരവും ബോധവൽക്കരണ സെമിനാറും
ചെങ്ങന്നൂർ ∙ ജനശ്രീ ഫ്രണ്ട്സ് ഓഫ് പുത്തൻകാവ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറി എന്നിവ ചേർന്ന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി അഖില കേരള മലയാള പ്രസംഗമത്സരം നവംബർ 8 ന് രാവിലെ 9നു പുത്തൻകാവ് മെട്രോപ്പൊലിറ്റൻ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. ‘ലഹരി വിഴുങ്ങുന്ന യൗവനം’ എന്നതാണ് ഹൈസ്കൂൾ വിഭാഗത്തിനുള്ള വിഷയം. ‘സൈബർ കെണിയും യുവതയും’ ഹയർ സെക്കൻഡറി വിഷയം.
ഒരു സ്കൂളിൽനിന്ന് ഒരു വിഭാഗത്തിൽ 2 പേർക്ക് പങ്കെടുക്കാം. റജിസ്ട്രേഷൻ ഫീസില്ല. സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
വിജയികൾക്ക് ഭാരത് പെട്രോളിയം നൽകുന്ന 20,000 രൂപ കാഷ് അവാർഡും പ്രത്യേക സമ്മാനങ്ങളും ലഭിക്കും. പങ്കെടുക്കുന്നവർ ഈ മാസം 31നകം റജിസ്റ്റർ ചെയ്യണം. ബോധവൽക്കരണ സെമിനാറിൽ ഓർത്തഡോക്സ് സഭ ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് അധ്യക്ഷനാകും.
ഡോ. റൂബിൾ രാജ് സന്ദേശം നൽകും.
9747899863.
അധ്യാപന പരിശീലനം:അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ നാഷനൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്നും (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. 10–ാംക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന 5 കോഴ്സുകളുണ്ട്. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ (1 വർഷം, യോഗ്യത-10), ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ (1 വർഷം, യോഗ്യത- പ്ലസ്ടു), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ (1 വർഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ (1 വർഷം, യോഗ്യത- ഏതെങ്കിലും അധ്യാപന യോഗ്യത), ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി ഡയറക്ട്രസ് (6 മാസം, യോഗ്യത – ഏതെങ്കിലും അധ്യാപന യോഗ്യത), എന്നിവയാണ് കോഴ്സുകൾ. 9846808283.
https://ncdconline.org.
കരകൗശല അവാർഡിന് അപേക്ഷിക്കാം
ആലപ്പുഴ ∙ സംസ്ഥാനത്തെ കരകൗശല വിദഗ്ധരെ ആദരിക്കാനുള്ള സംസ്ഥാന കരകൗശല അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ വ്യവസായ കേന്ദ്രത്തിൽ നവംബർ 15നു മുൻപു ലഭിക്കണം.
കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫിസിലും ലഭിക്കും. :0477 2241272, 0477 2241632.
ഓൺലൈൻ ക്വിസ്
ആലപ്പുഴ ∙ നശാ മുക്ത് ഭാരത് അഭിയാൻ വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശീയതലത്തിൽ ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നു.
3 ഘട്ടങ്ങളായാണു മത്സരങ്ങൾ. 24നു ജില്ലാതല ഓൺലൈൻ ക്വിസ് നടത്തും. 0477 2253870.
സിലക്ഷൻ ട്രയൽസ്
ആലപ്പുഴ∙ നവംബർ 2ന് തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനുള്ള ജില്ലാ റോഡ് സൈക്ലിങ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ ട്രയൽസ് 26ന് രാവിലെ 7ന് എസ്പി ഓഫിസ് പരിസരത്തെ നാൽപാലത്തിനു സമീപം നടക്കും. 93888 88971. 90612 72560.
വാസ്തു പഠനകോഴ്സ്
ആലപ്പുഴ∙ പാരമ്പര്യ തച്ചുശാസ്ത്രവും വാസ്തുവിദ്യയും സംയോജിപ്പിച്ച് വിശ്വകർമ വേദപഠന കേന്ദ്രം സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.
ഞായറാഴ്ചകളിൽ ആലപ്പുഴയിലും എടത്വയിലുമാണു ക്ലാസ്. 94463 73725
അഭിമുഖം 25ന്
ആലപ്പുഴ∙ വാട്ടർ അതോറിറ്റി കിഫ്ബി പിഐയു ഡിവിഷനു കീഴിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ജെജെഎം വൊളന്റിയർമാരെ 89 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള അഭിമുഖം 25ന് രാവിലെ 11ന് ആലിശേരിയിലുള്ള കിഫ്ബി പ്രൊജക്ട് ഡിവിഷൻ ഓഫിസിൽ നടക്കും.
ബി-ടെക്/ഡിപ്ലോമ/ഐടിഐ (സിവിൽ/മെക്കാനിക്കൽ) യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. കുട്ടനാട്, ചെങ്ങന്നൂർ പ്രദേശങ്ങളിലുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

