മാരാരിക്കുളം∙കള്ളുഷാപ്പ് പ്രവർത്തനം തുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ. മണ്ണഞ്ചേരി പഞ്ചായത്ത് 8–ാം വാർഡിൽ തമ്പകച്ചുവട് ജംക്ഷനു സമീപത്തെ ഷാപ്പിനെതിരെയാണ് സമരം. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന ഷാപ്പ് പഴയ സ്ഥലത്ത് നിന്നു കഴിഞ്ഞദിവസം അൽപം മാറ്റി സ്ഥാപിക്കുകയായിരുന്നു. എന്നാൽ സ്ത്രീകളും കുട്ടികളും താമസിക്കുന്ന ഒട്ടേറെ വീടുകളുള്ളതിനാൽ ഇവിടെ ഷാപ്പ് തുറക്കാൻ പറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാരായ സ്ത്രീകൾ സമരം ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ ഇതു വഴികടന്നുപോകുന്നവർക്ക് ബുദ്ധിമുട്ടാകുമെന്നും ഷാപ്പ് ഇവിടെനിന്നു മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്നും ചർച്ചകൾക്ക് തയാറല്ലെന്നും സമരക്കാർ പറഞ്ഞു. എന്നാൽ നിയമപരമായ എല്ലാ അനുമതികളും ലഭിച്ച ശേഷമാണ് ഷാപ്പ് മാറ്റി പ്രവർത്തനം തുടങ്ങിയത് എന്ന് ആണ് ഷാപ്പിന്റെ ഉടമ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

