കായംകുളം ∙ ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായുള്ള കായംകുളം ജലോത്സവം 22ന് കായംകുളം കായലിൽ നടക്കും. ഒൻപത് ചുണ്ടൻ വള്ളങ്ങളാണ് മൂന്ന് ഹീറ്റ്സുകളിലായി മത്സരിക്കുക.
വീയപുരം ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്), മേൽപാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നടുവിലെ പറമ്പൻ ചുണ്ടൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്, കുമരകം), നടുഭാഗം ചുണ്ടൻ (പുന്നമട ബോട്ട് ക്ലബ്), കാരിച്ചാൽ ചുണ്ടൻ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്, കുമരകം), ചെറുതന ചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്, മങ്കൊമ്പ്), പായിപ്പാട് ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്), ചമ്പക്കുളം ചുണ്ടൻ (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നീ ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

