ആലപ്പുഴ ∙ പുന്നപ്ര സ്വദേശി ഉഷ ജോസഫിന്റെ വയറ്റിൽ നിന്നു കണ്ടെത്തിയ കത്രിക ചിലപ്പോൾ 19 വർഷം മുൻപു നടത്തിയ ശസ്ത്രക്രിയയിൽ ഉപയോഗിച്ചതാകാമെന്ന ആരോപണവും ആശുപത്രി അധികൃതർ പരിശോധിക്കുന്നു. ആരോപണത്തിൽ കഴമ്പില്ലെന്നാണു പ്രാഥമിക നിഗമനം.
കഴമ്പുണ്ടെങ്കിലും വീഴ്ച മെഡിക്കൽ കോളജിനു തന്നെയാകുമെന്ന് അധികൃതർ പറയുന്നു. കാരണം ഉഷ ജോസഫിന് 19 വർഷം മുൻപു ശസ്ത്രക്രിയ നടത്തിയതും മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെയാണ്.
അന്ന് ഗർഭാശയത്തിൽ മൈനർ സർജറിയാണ് നടത്തിയത്. അന്നു കത്രിക മറന്നു വച്ചിട്ടുണ്ടായിരുന്നെങ്കിൽ 2021ൽ വീണ്ടും ശസ്ത്രക്രിയ നടത്തുമ്പോൾ ഈ കത്രിക കാണേണ്ടത്.
3.5 കിലോഗ്രാം തൂക്കമുള്ള മുഴയും ഗർഭപാത്രവും നീക്കം ചെയ്യുന്ന മേജർ ശസ്ത്രക്രിയ നടത്തിയിട്ടും ഇങ്ങനെയൊരു കത്രിക കണ്ടില്ലെന്നതു 2021 ശസ്ത്രക്രിയ നടത്തിയ സംഘത്തിന്റെ വീഴ്ചയായി കണക്കാക്കേണ്ടി വരുമെന്നും ആശുപത്രി അധികൃതർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

