ചെങ്ങന്നൂർ ∙ ലക്ഷ്മിരോഗവും ബാക്ടീരിയ ബാധയും തളർത്തിയില്ല, വെൺമണി മാമ്പ്ര പാടത്ത് വിളവ് നൂറുമേനി. കൊയ്ത്ത് തുടങ്ങി.
നൂറേക്കറിലായിരുന്നു ഇക്കുറി കൃഷി നടത്തിയത്. ലേറ്റ്് മുണ്ടകൻ കൃഷിയിൽ ഉമ നെൽവിത്ത് വിതച്ചു.
മികച്ച വിളവാണ് ലഭിച്ചതെന്നു കർഷകർ പറയുന്നു. വിളവെടുപ്പിനു സമയമായപ്പോൾ 15 ഏക്കറോളം ഭാഗത്ത് ലക്ഷ്മിരോഗവും ബാക്ടീരിയ ബാധയും കണ്ടെത്തിയെങ്കിലും വിളവിനെ സാരമായി ബാധിച്ചില്ല. കൊയ്ത്ത് പൂർത്തിയായാൽ ഉടൻ വിഷുവിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറി കൃഷി ആരംഭിക്കും. ചിങ്ങത്തിലാണ് അടുത്ത നെൽക്കൃഷി തുടങ്ങുക.
അതിനു മുൻപായി ലക്ഷ്മിരോഗത്തിനും ബാക്ടീരിയ ബാധയ്ക്കുമുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കും.
മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം (കെസിപിഎം) അധികൃതർ പാടത്ത് പരിശോധന നടത്തിയിരുന്നു. പ്രോജക്ട് ഡയറക്ടർ ബി.സ്മിത സ്ഥലം സന്ദർശിച്ചു.
മാർഗനിർദേശങ്ങളും നൽകി. നെൽക്കതിരിൽ പൂമ്പൊടി പോലെ ഫംഗസ് ബാധ ഉണ്ടാവുകയും തുടർന്ന് കതിര് കരിയുകയും ചെയ്യുന്നതാണ് രോഗം.
കാര്യമായി ബാധിച്ചില്ലെന്നത് കർഷകർക്ക് ആശ്വാസമായി. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ.ബീന അധ്യക്ഷയായി.
പഞ്ചായത്ത് അംഗങ്ങളായ ദിലീപ് ഗാർഡൻസ്, കലാ നാരായണൻ, പാടശേഖരസമിതി പ്രസിഡന്റ് എ.ജെ.തങ്കച്ചൻ, സെക്രട്ടറി രാജേന്ദ്രകുമാർ, ജോയിന്റ് സെക്രട്ടറി സുനിൽ കുന്നുതറ, കൃഷി ഓഫിസർ കെ.എസ്.സന്ദീപ് കുമാർ, അസിസ്റ്റന്റ് കൃഷി ഓഫിസർ വി.വി.അനിൽകുമാർ, അസിസ്റ്റന്റുമാരായ നിസാമുദ്ദീൻ, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

