ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ദേശീയപാത സര്വീസ് റോഡില് കര്ണാടക ആര്ടിസി വോൾവോ ബസ് തലകീഴായി മറിഞ്ഞു. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കർണാടക രജിസ്ടഷനിള്ള വോൾവോ ബസാണ് പുലർച്ചെ 2 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തില് ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. മറ്റ് യാത്രക്കാരുടെ പരുക്കുകൾ സാരമുള്ളതല്ല.
സംഭവസമയത്ത് ആകെ പതിനഞ്ചോളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ മുഴുവന് ആളുകളെയും അടിയന്തര ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാരാരിക്കുളം കളിത്തട്ട് ജംക്ഷനിലാണ് ഈയപകടം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

