നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ ഒക്ടോബർ 19 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. 1881-ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമാണ് ഈ അവധി അനുവദിച്ചിരിക്കുന്നത്.
ഈ പ്രത്യേക അവധി വരുന്നതോടെ സംസ്ഥാനത്തെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും തുടർച്ചയായി നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഒക്ടോബർ 18 ഞായറാഴ്ച പതിവ് വാരാന്ത്യ അവധിയും, തുടർന്ന് വരുന്ന ഒക്ടോബർ 19 തിങ്കളാഴ്ച നവരാത്രി പൊതുഅവധിയും, ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമിയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ് വരുന്നത്.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ ദിവസങ്ങളിൽ അവധി ബാധകമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

