ആലപ്പുഴ ∙ തീപിടിത്തം ഉണ്ടാകുമ്പോൾ തുറവൂർ താലൂക്ക് ആശുപത്രിയുടെ ഒ.പി.യിൽ ഉണ്ടായിരുന്നത് ഇരുനൂറോളം രോഗികൾ. രണ്ടാം നിലയിലെ ഡയാലിസിസ് യൂണിറ്റിൽ 15 രോഗികളും എത്തിയിരുന്നു.
താഴത്തെ ഗൈനക്കോളജി വിഭാഗത്തിൽ നാല് പേരും ഉണ്ടായിരുന്നു. ഒരു യുവതി ലേബർ റൂമിൽ ആയിരുന്നു.
കിടത്തി ചികിത്സയ്ക്ക് 11 പേരും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.10നാണ് ആശുപത്രിയുടെ മൂന്നാം നിലയിലെ സ്റ്റോർ റൂമിൽ തീപിടിത്തം ഉണ്ടായത്. അവിടെ ഉണ്ടായിരുന്ന ജീവനക്കാരിയാണ് തീ പടർന്നു പിടിക്കുന്നത് കണ്ടത്.
ഉടൻ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന തീ അണയ്ക്കാൻ ശ്രമം തുടങ്ങി. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് സൂചന.
പൊലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ജീവനക്കാരും ചേർന്ന് രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

