ചെന്നിത്തല ∙ ചെന്നിത്തല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പുതിയ 11 കെ.വി. ലൈനും അനുബന്ധ സജ്ജീകരണങ്ങളും ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു.
അടുക്കളമുക്ക് ജംക്ഷൻ മുതൽ ചേപ്പഴത്ത് ക്ഷേത്ര ജംക്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് പുതിയ ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നത്.
സുരക്ഷ മുൻനിർത്തിയും ലൈൻ ചാർജിങ് ജോലികളുടെ ഭാഗമായും നാളെ ഈ മേഖലകളിൽ വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിവെക്കും. പ്രദേശത്തെ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

