നീരേറ്റുപുറം ∙ പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പമ്പ ജലോത്സവം ജനകീയ ട്രോഫി റെന്നി അടിവാക്കൽ ക്യാപ്റ്റനായ നിരണം എൻബിസി തുഴഞ്ഞ സെന്റ് പയസ് ടെൻത് ട്രോഫി നേടി. രണ്ടാം സ്ഥാനം യുബിസി കൈനകരി തുഴഞ്ഞ പത്മകുമാർ ക്യാപ്റ്റനായ ചെറുതന ചുണ്ടൻ രണ്ടും, ടിടിബിസി തലവടി തുഴഞ്ഞ പത്മകുമാർ ക്യാപ്റ്റനായ തലവടി ചുണ്ടനും നേടി. നീരേറ്റുപുറം ഫിനിഷിങ് പോയിന്റിലായിരുന്നു ജലോത്സവം നടന്നത്.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ പതാക ഉയർത്തി. നീരേറ്റുപുറം പമ്പ് വാട്ടർ സ്റ്റേഡിയത്തിൽ നടന്ന വള്ളംകളി സിനിമ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു.
ജലോത്സവ കമ്മിറ്റി ചെയർമാൻ റെജി ഏബ്രഹാം തൈക്കടവിൽ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, ആർസി ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ, പമ്പ ബോട്ട് റേസ് ക്ലബ് ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാൽ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിനു ഐസക് രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, നെടുമ്പ്രം പഞ്ചായത്തംഗം ഗ്രേസി അലക്സാണ്ടർ, ജഗൻ തോമസ്, സാം ഈപ്പൻ, ജെയിസപ്പൻ മത്തായി, സൂസമ്മ പൗലോസ്, ബാബു വലിയവീടൻ, എ.വി.
കുര്യൻ, വർഗീസ് മാമ്മൻ എന്നിവർ പ്രസംഗിച്ചു. തങ്കച്ചൻ പാട്ടത്തിൽ ചീഫ് അംപയർ ആയിരുന്നു.
വെപ്പ് ബി ഗ്രേഡ് തലവടി സഹോദര ബോട്ട് ക്ലബ് തുഴഞ്ഞ അർജുൻ തലവടി ക്യാപ്റ്റനായ പുന്നത്ര പുരയ്ക്കൻ ഒന്നും, നടുഭാഗം കൊണ്ടാക്കൽ ബോട്ട് ക്ലബ് തുഴഞ്ഞ നെവിൻ ലൈജോ കൊണ്ടാക്കൽ ക്യാപ്റ്റനായ പി.ജി.
കരീത്ര രണ്ടും സ്ഥാനം നേടി. ഇരുട്ടുകുത്തി എ ഗ്രേഡിൽ മേപ്രാൽ എംബിസി ബോട്ട് ക്ലബ് തുഴഞ്ഞ കർണാടക വിഷ്ണുജയം ക്യാപ്റ്റനായ പി.ജി.
കർണൻ ഒന്നാം സ്ഥാനം നേടി.
ഇരുട്ടുകുത്തി ബി ഗ്രേഡ് പള്ളാത്തുരുത്തി സൗഹൃദ ബോട്ട് ക്ലബ് തുഴഞ്ഞ സച്ചിൻ രമേശ് ക്യാപ്റ്റനായ കുറുപ്പുപറമ്പൻ ഒന്നും, ചമ്പക്കുളം വൈശ്യംഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ അജേഷ് തങ്കമംഗലം ക്യാപ്റ്റനായ ശ്രീഭദ്ര രണ്ടും സ്ഥാനം നേടി. ചുരുളൻ വിഭാഗത്തിൽ ബിബിസി കുമരംകരി തുഴഞ്ഞ ജീമോൻ ചക്കച്ചംപറമ്പിൽ ക്യാപ്റ്റനായ വേലങ്ങാടൻ ഒന്നാം സ്ഥാനം നേടി. ബ്ലെസി ട്രോഫികൾ സമ്മാനിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

