മുൻകാല സമരങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രവർത്തകർ ഇനിയും പ്രതികളായി തുടരുന്നതിൽ സംഘടനയ്ക്കുള്ളിൽ കടുത്ത അതൃപ്തി പുകയുന്നു. ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.പി.
പ്രവീൺ പരസ്യമായി രംഗത്തെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മന്ത്രി ഒ.ജെ.
ജനീഷ് പങ്കെടുത്ത പദയാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കേസിൽപ്പെട്ട
പ്രവർത്തകരുടെ ഭാവി കടുത്ത പ്രതിസന്ധിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റെയും എതിരാളികളുടെയും ക്രൂരമായ മർദനങ്ങൾക്ക് ഇരയായവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്നും എന്നാൽ അർഹമായ നീതി ഉറപ്പാക്കാൻ നേതൃത്വത്തിനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫ് അധികാരത്തിൽ എത്തിയിട്ടും, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളവരുടെ ജില്ലയിൽ പോലും പ്രവർത്തകർക്ക് നീതി ലഭിക്കുന്നില്ലെന്നത് ഗൗരവതരമാണെന്ന് എം.പി. പ്രവീൺ അഭിപ്രായപ്പെട്ടു.
‘ജൻ ഇന്ത്യ മൂവ്മെൻ്റ്’ പദയാത്രയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. സി.പി.ഐ.എം ഭരണകാലത്ത് നടന്ന നവകേരള യാത്രയുടെ ബസ് തടഞ്ഞതുൾപ്പെടെയുള്ള വിവിധ പ്രതിഷേധ സമരങ്ങളിൽ ആലപ്പുഴ ജില്ലയിലെ നിരവധി യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിസ്ഥാനത്താണ്.
അർഹമായ നിയമസഹായം പോലും ഇത്തരം കേസുകളിൽ ലഭ്യമാക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

