സാങ്കേതിക ലോകത്ത് ശ്രദ്ധേയമായ മാറ്റങ്ങളുമായി ഗൂഗിൾ മെസ്സേജസ് ആപ്ലിക്കേഷൻ പുതിയ യൂസർ ഇന്റർഫേസ് അവതരിപ്പിക്കുന്നു. ആപ്പിന്റെ പുതിയ ഐക്കൺ പരിഷ്കരണത്തിന് പിന്നാലെയാണ് ചാറ്റ് ഇന്റർഫേസിലും ഗൂഗിൾ നിർണായക മാറ്റങ്ങൾ വരുത്തുന്നത്.
പ്രധാനപ്പെട്ട ചാറ്റുകൾ പിൻ ചെയ്തു വെക്കുന്ന രീതിയിലും സന്ദേശങ്ങൾ തെരയുന്ന സെർച്ച് ഫീച്ചറിലുമാണ് പുതിയ രൂപമാറ്റം എത്തിയിരിക്കുന്നത്.
പുതിയ അപ്ഡേറ്റ് അനുസരിച്ച്, പിൻ ചെയ്ത ചാറ്റുകൾക്കായി പ്രത്യേക വിഭാഗമാണ് ഒരുക്കിയിരിക്കുന്നത്. മുൻപ് സാധാരണ ചാറ്റ് ലിസ്റ്റിന്റെ മഭാഗത്തായിരുന്നു ഇവ കാണിച്ചിരുന്നതെങ്കിൽ, പുതിയ ലേഔട്ട് പ്രകാരം വലിയ വൃത്തത്തിലുള്ള കോൺടാക്റ്റ് ഫോട്ടോകളും താഴെ പേരുകളും സഹിതം മുകളിലത്തെ പ്രത്യേക സെക്ഷനിലേക്കാണ് ഇവ മാറ്റുന്നത്.
ഇത് ആപ്പിന് ആപ്പിളിന്റെ ഐമെസ്സേജിന് സമാനമായ ലുക്ക് നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രിയപ്പെട്ട
കോൺടാക്റ്റുകൾ വേഗത്തിൽ തിരിച്ചറിഞ്ഞ് ചാറ്റുകളിലേക്ക് പ്രവേശിക്കാൻ ഇത് സഹായകരമാകും. എങ്കിലും, ചാറ്റുകൾ തുറക്കാതെ തന്നെ അവസാന സന്ദേശമോ പങ്കുവെച്ച വിവരങ്ങളോ ഒറ്റനോട്ടത്തിൽ കാണാൻ സാധിക്കില്ല എന്നൊരു ചെറിയ പോരായ്മയും ഈ പുതിയ ഡിസൈനിലുണ്ട്.
പിൻ ചെയ്ത ചാറ്റുകളുടെ പുനർരൂപകൽപ്പനയ്ക്ക് പുറമേ, സെർച്ച് ഇന്റർഫേസിലും ഗൂഗിൾ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. നിലവിൽ ഹോം സ്ക്രീനിന്റെ മുകൾഭാഗത്താണ് സെർച്ച് ബാർ സ്ഥിതി ചെയ്യുന്നത്.
എന്നാൽ പുതിയ മാറ്റത്തിന്റെ ഭാഗമായി, ചാറ്റ് ലിസ്റ്റിലൂടെ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ “Start chat” ബട്ടണിനൊപ്പം ദൃശ്യമാകുന്ന ഫ്ലോട്ടിംഗ് സെർച്ച് ബട്ടൺ ആണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ഇതിലൂടെ പഴയ സന്ദേശങ്ങൾ കണ്ടെത്താൻ ഉപയോക്താക്കൾക്ക് പേജിന്റെ മുകളിലേക്ക് തന്നെ വീണ്ടും സ്ക്രോൾ ചെയ്ത് പോകേണ്ടി വരില്ല.
ചാറ്റ് ലിസ്റ്റിൽ എവിടെയായിരുന്നാലും ഫ്ലോട്ടിംഗ് സെർച്ച് ഐക്കൺ ടാപ്പ് ചെയ്ത് ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിരവധി ഉപയോക്താക്കൾ ഈ പുതിയ മാറ്റങ്ങൾ തങ്ങളുടെ ഫോണുകളിൽ കണ്ടുതുടങ്ങിയതായി സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
എങ്കിലും, സെർവർ തലത്തിലുള്ള നിയന്ത്രണങ്ങളിലൂടെയാണ് ഈ മാറ്റങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കുന്നത്. ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവർക്ക് പോലും പുതിയ ഐക്കൺ മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നും, പിൻ ചെയ്ത ചാറ്റുകളുടെ ലേഔട്ട് എല്ലാവരിലേക്കും എത്തുന്നതേയുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

