തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്.
ഇതോടെ പവന് കണക്കാക്കുമ്പോൾ 120 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ നൽകുന്ന വിവരങ്ങൾ പ്രകാരം, ഇന്ന് കേരളത്തിൽ ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണത്തിന് പവന് 1120 രൂപയോളം കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,11,960 രൂപയായിരുന്നു വില.
ഇതിന് പിന്നാലെയാണ് ഇന്ന് വിപണിയിൽ നേരിയ കയറ്റത്തിനുള്ള പ്രവണത ദൃശ്യമായത്. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.
വെള്ളി ഗ്രാമിന് 245 രൂപയിലും പവന് 2,450 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്:
* സെപ്റ്റംബർ 25: 1,12,080 രൂപ
* സെപ്റ്റംബർ 24: 1,11,960 രൂപ
* സെപ്റ്റംബർ 23: 1,13,080 രൂപ
* സെപ്റ്റംബർ 22: രാവിലെ – 1,13,480 രൂപ | ഉച്ചയ്ക്ക് – 1,12,440 രൂപ
* സെപ്റ്റംബർ 21: 1,14,160 രൂപ
* സെപ്റ്റംബർ 20: 1,13,480 രൂപ
* സെപ്റ്റംബർ 19: 1,13,480 രൂപ
* സെപ്റ്റംബർ 18: 1,13,240 രൂപ
* സെപ്റ്റംബർ 17: 1,12,080 രൂപ
* സെപ്റ്റംബർ 16: 1,12,520 രൂപ
* സെപ്റ്റംബർ 15: 1,12,320 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

