ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്ര നടയിൽ കാർത്തിക ദീപങ്ങൾ തെളിഞ്ഞു, ഭക്തമനസ്സുകളിൽ പ്രതീക്ഷയുടെ തിരിനാളങ്ങളും. ചിരാതും നിലവിളക്കുകളും വിവിധ ആകൃതിയിൽ ക്രമീകരിച്ചാണു വിളക്കു തെളിയിച്ചത്.
ദീപാരാധന വേളയിൽ വിളക്കുകളിൽ ദീപം പകർന്നു. തത്വമസി പദയാത്ര സംഘത്തിന്റെ നേതൃത്വത്തിലാണു ക്ഷേത്ര വളപ്പിൽ കാർത്തിക ദീപം തെളിയിച്ചത്.
തത്വമസി സംഘത്തിനൊപ്പം ഭക്തരും തിരി തെളിച്ചു. ദീപാരാധനയ്ക്കു ശേഷം തത്വമസി പദയാത്ര സംഘത്തിലെ അംഗങ്ങൾ ചേർന്നു ആഴി തെളിച്ചു ശരണം വിളിയും നടത്തി.
ചെട്ടികുളങ്ങര ∙ വാദ്യമേളവും വായ്ക്കുരവയും ദേവീ സ്തുതികളും മുഴങ്ങിയ ക്ഷേത്രാങ്കണത്തിൽ ഭഗവതിയുടെ വട്ടകയിൽ എഴുന്നള്ളത്തു ദർശിക്കാൻ ആയിരങ്ങൾ കൈകൂപ്പി നിന്നു.
പുറപ്പെടാ മേൽശാന്തി മറ്റം വടക്ക് കല്ലംപള്ളിൽ ഇല്ലം അജി നാരായണൻ നമ്പൂതിരി വട്ടകയിൽ ദേവിയെ പുറത്തെഴുന്നള്ളിച്ചതോടെ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ ഒരു വർഷം നീളുന്ന ഉത്സവ വിശേഷങ്ങൾക്കു തുടക്കമായി. മുല്ലപ്പൂക്കളാൽ അലങ്കരിച്ച ഓലക്കുടയുമായി കീഴ്ശാന്തി അനുഗമിച്ചു.
ആചാര വിധി പ്രകാരമുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു 3 പ്രദക്ഷിണം നടത്തിയ ശേഷം ദേവിയെ അകത്തേക്കു തിരിച്ചെഴുന്നള്ളിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

