ആലപ്പുഴ∙ വീണ്ടും കപ്പലിലെ ജോലിക്കുപോകുമോ? ചോദ്യം ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിൽ നിന്ന് രക്ഷപ്പെട്ട് പിന്നീട് യെമനിൽ തടവിലായി 6 മാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ പത്തിയൂർക്കാല ശ്രീജാലയം ആർ.അനിൽകുമാറിനോടായിരുന്നു. ‘തീർച്ചയായും പോകും.
ഞാനൊരു പട്ടാളക്കാരനാണ്. തോറ്റോടാൻ എനിക്കറിയില്ല’’ കടന്നുപോയ യാതനകൾ വിവരിക്കുമ്പോഴും അനിൽകുമാർ ധൈര്യം കവിടുന്നില്ല. അനിൽകുമാർ സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്തിരുന്ന ഇറ്റേണിറ്റി സി എന്ന ഗ്രീക്ക് ചരക്കുകപ്പലിനുനേരെ ബോംബ് ആക്രമണം നടത്തി പ്രൊപ്പല്ലറും ജനറേറ്ററും തകർക്കുകയാണ് ഹൂതി വിമതർ ആദ്യം ചെയ്തത്.
നടുക്കടലിൽ കപ്പൽ ഓഫായി. പിന്നാലെ ഒരു രാത്രി മുഴുവൻ നീണ്ട
ഡ്രോൺ മിസൈൽ ആക്രമണം. എൻജിൻ റൂമിലുണ്ടായിരുന്ന ചീഫ് എൻജിനീയർ ഉൾപ്പെടെ 3 പേർ മരിച്ചു.
4 പേർക്കു പരുക്കേറ്റു.
ആക്രമണം അടങ്ങിയപ്പോൾ ലൈഫ് ജാക്കറ്റിട്ടു കടലിലേക്കു ചാടിയ അനിൽകുമാർ ഒരു പകലും രാത്രിയുടെ പകുതിയോളവും കടലിൽ കഴിഞ്ഞു. പാതിരാത്രി കഴിഞ്ഞപ്പോൾ രക്ഷയ്ക്ക് ഒരു മത്സ്യബന്ധനബോട്ടെത്തി.
അതിൽ 11 പേർക്കു കയറാനുള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളു. എറിത്രിയ എന്ന രാജ്യത്തുനിന്നുള്ള തൊഴിലാളികളായിരുന്നു അതിൽ.
അൽപസമയം കഴിഞ്ഞു മറ്റൊരു ബോട്ടെത്തി അനിൽകുമാർ ഉൾപ്പെടെ 6 പേരെ കയറ്റി ഹൊദൈദ തുറമുഖത്തെത്തിക്കുകയായിരുന്നു. പിന്നീട് ഈ ബുധനാഴ്ചവരെ തടവിൽ തന്നെയായിരുന്നു. ഒമാനിലെ ഇന്ത്യൻ എംബസിയുടെ ശ്രമഫലമായി ഒമാൻ സുൽത്താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് തങ്ങളെ മോചിപ്പിച്ചതെന്നാണു മനസ്സിലായതെന്ന് നാട്ടിൽ തിരിച്ചെത്തിയ അനിൽകുമാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

