ഹരിപ്പാട് ∙ ഓടയിൽ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി കിടക്കുന്നതു മൂലം ശുദ്ധജലത്തിൽ മാലിന്യം കലരുന്നതായി പരാതി. പൈപ്പിലൂടെ ശുദ്ധജല വിതരണം നിലയ്ക്കുമ്പോൾ പൊട്ടിയ ഭാഗത്തുകൂടി ഓടയിലെ മലിനജലം പൈപ്പിനുള്ളിലേക്ക് കയറും.
വിതരണം പുനരാരംഭിക്കുമ്പോൾ ഇത് ശുദ്ധജലത്തിൽ കലരുകയും ചെയ്യും.
വീയപുരം കാരിച്ചാൽ അച്ചൻമുക്കിന് കിഴക്ക് വശത്തുള്ള ഓടയിലാണ് മാസങ്ങളായി പൈപ്പ്ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നത്. വീയപുരം പഞ്ചായത്തിലെ 7,8, 10 വാർഡുകളിൽ ശുദ്ധജലം എത്തിക്കുന്ന പൈപ്പാണ് പൊട്ടിക്കിടക്കുന്നത്. ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് പൈപ്പിലൂടെ വെള്ളം എത്തുന്നത്.
നാട്ടുകാർ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

