തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ–തുറവൂർ പാതയിൽ പില്ലർ നമ്പർ 5 മുതൽ 4 വരെയുള്ള തൂണുകൾക്ക് മുകളിൽ ഇന്നലെ ഗർഡറുകൾ സ്ഥാപിക്കാൻ തുടങ്ങി. പാതയുടെ കിഴക്കുഭാഗത്ത് പില്ലർ നമ്പർ 1 മുതൽ 5 വരെയുള്ള 200 മീറ്റർ ഭാഗത്ത് രണ്ടുവരിപ്പാതയിൽ ഗതാഗതം നിയന്ത്രിച്ചാണു പണി നടത്തുന്നത്. പാതയുടെ പടിഞ്ഞാറ് ഭാഗത്തു കൂടെ ആലപ്പുഴയിൽ നിന്നു കൊച്ചയിലേക്കുള്ള വാഹനങ്ങളും കൊച്ചിയിൽ നിന്ന് ആലപ്പുഴയ്ക്കുള്ള വാഹനങ്ങളും ഒരേ വരിയിലൂടെയാണ് കടത്തിവിടുന്നത്. ഇന്ന് ഈ ഭാഗത്ത് 2 ഗർഡറുകൾ സ്ഥാപിക്കും.
സംസ്ഥാന പാതയായ തോപ്പുംപടി അരൂർ റോഡിലൂടെ ആലപ്പുഴ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ബൈപാസ് കവലയിൽ നിന്നു ദേശീയപാതയിലേക്ക് കയറാതിരിക്കാൻ ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. ഇവിടെ നിന്നെത്തുന്ന വാഹനങ്ങൾ ഇടത്തോട്ടു തിരിഞ്ഞ് അരൂർ കുമ്പളം പാലം ഇറങ്ങി യൂ ടേൺ എടുത്ത് ആലപ്പുഴ ഭാഗത്തേക്കു പോകണം.
ഗതാഗത നിയന്ത്രണം: സൂചനാ ബോർഡുകൾ സ്ഥാപിക്കാതെ
തുറവൂർ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് സൂചനാ ബോർഡുകൾ സ്ഥാപിക്കാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത് വാഹന യാത്രികരെ ദുരിതത്തിലാക്കി.
അരൂർ ബൈപാസ് കവല മുതൽ തെക്കോട്ട് 200 മീറ്റർ ഭാഗത്ത് ഗർഡർ സ്ഥാപിക്കുന്നതിനായി വെള്ളിയാഴ്ച മുതലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. കുണ്ടന്നൂർ, അരൂർ ബൈപാസ് കവല, അരൂർ ക്ഷേത്രം കവല എന്നിവിടങ്ങളിലാണു ദിശാബോർഡുകൾ സ്ഥാപിക്കേണ്ടത്.
പക്ഷേ, ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. വിഷയം പൊതുപ്രവർത്തകർ അരൂർ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തി. കരാർ കമ്പനിക്ക് നിർദേശം നൽകി ഉടനടി ബുദ്ധിമുട്ട് പരിഹരിക്കാമെന്ന ഉറപ്പ് പൊലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കുകയും ചെയ്തു.
നിയന്ത്രണം ഇങ്ങനെ
∙ ആലപ്പുഴയിൽ നിന്നു കൊച്ചി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾക്കു ദേശീയപാതയിലൂടെ പോകാം.
എന്നാൽ തൂണുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ 4 വരിപ്പാതയിൽ 2 വരിപ്പാതയിലൂടെ മാത്രമേ അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് വരെയുള്ള ഭാഗത്ത് വാഹനങ്ങൾ കടത്തിവിടൂ. ∙ കൊച്ചിയിൽ നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന ദീർഘദൂര ചരക്കുവാഹനങ്ങൾ വൈറ്റിലയിൽ നിന്നു വഴിതിരിച്ചുവിട്ട് കോട്ടയം വഴി പോകുന്നതിനു പൊലീസ് വൈറ്റിലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
∙ വൈറ്റില ഭാഗത്ത് നിന്നു ആലപ്പുഴ ഭാഗത്തേക്കു പോകുന്ന ദീർഘദൂര വാഹനങ്ങൾ കുണ്ടന്നൂർ ജംക്ഷനിൽ നിന്നു വലതു തിരിഞ്ഞ് തീരദേശ റോഡ് വഴി വിടുന്നതിനും ആലോചനയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

