പരുമല ∙ കുരിശും മുത്തുക്കുടകളുമേന്തി ആയിരങ്ങൾ പങ്കെടുത്ത റാസ പരുമലയെ ഭക്തിസാന്ദ്രമാക്കി. പരിശുദ്ധ പരുമല തിരുമേനിയുടെ 123–ാം ഓർമ പെരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസ വിശ്വാസിസാഗരമായി മാറി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പദയാത്രികരും റാസയിൽ പങ്കു ചേർന്നു.ഇന്നലെ വൈകിട്ട് പെരുന്നാൾ സന്ധ്യാ നമസ്കാരത്തെ തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ശ്ലൈഹിക വാഴ്വ് നൽകി. സഭയിലെ മെത്രാപ്പൊലീത്തമാരും പങ്കെടുത്തു.
ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് പ്രസംഗിച്ചു.
തീർഥാടക സംഗമം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സാമൂഹിക പ്രവർത്തക മേധ പട്കർ മുഖ്യ സന്ദേശം നൽകി.പെരുന്നാൾ ദിനമായ ഇന്ന് കുർബാനയ്ക്ക് പുലർച്ചെ 3ന് ഏബ്രഹാം മാർ സ്തേഫാനോസും 6.15ന് ഡോ.
യാക്കോബ് മാർ ഐറേനിയസും കാർമികത്വം വഹിക്കും.8.30ന് കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 10.30ന് ശ്ലൈഹിക വാഴ്വ്, 11.30ന് നേർച്ച സദ്യ, 12ന് എംജിഒസിഎസ്എം സമ്മേളനം, 2ന് റാസ, 3ന് കൊടിയിറക്ക് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

