ആലപ്പുഴ∙ അയൽവാസിയായ പെൺകുട്ടിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സീ വ്യൂ വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ജോസാണ് (57) പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വ വൈകിട്ട് അഞ്ചിനാണ് സംഭവങ്ങളുടെ തുടക്കം.
സീ വ്യൂ വാർഡ് ഫിലാഡെൽഫിയയിൽ ആനന്ദ് കുമാറിന്റെ മകൾ റൂത്ത് സരോജം ആനന്ദിനെയാണ്(18) ജോസ് വീട്ടിൽ കയറി ആക്രമിച്ചത്.
അച്ഛനും അമ്മയും പുറത്ത് പോയ സമയത്താണ് പ്രതി എത്തിയത്. ആദ്യം വീട്ടിലെത്തി അസഭ്യം പറഞ്ഞു മടങ്ങിയ പ്രതി പെൺകുട്ടി ഒറ്റയ്ക്കാണെന്നു മനസ്സിലാക്കി കുപ്പിയിൽ പെട്രോളുമായി എത്തി റൂത്തിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ റൂത്ത് ജോസിനെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരം ലഭിച്ചതനുസരിച്ച് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ സ്റ്റേഷനിൽ വച്ച് ജോസ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ജനറൽ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റൂത്തിന്റെ അച്ഛൻ ആനന്ദ് കുമാറിനെ മദ്യക്കുപ്പി പൊട്ടിച്ചു കുത്തി പരുക്കേൽപിച്ച കേസിലെ പ്രതിയാണ് ജോസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

