ചെങ്ങന്നൂർ ∙ ഐടിഐ –പിരളശ്ശേരി റോഡിൽ പിരളശ്ശേരി ജംക്ഷനു സമീപത്തെ വളവിൽ അപകടക്കെണിയൊരുക്കി പുല്ലുകൾ വളർന്നു നിൽക്കുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്നരീതിയിലാണ് റോഡിന്റെ ഇരുവശത്തും പുല്ലു വളർന്നു നിൽക്കുന്നത്.
കാൽനടയാത്രക്കാർക്കും ഇത് അപകടക്കെണിയായി. സ്ഥലത്ത് അപകടം പതിവാണെന്നു നാട്ടുകാർ പറയുന്നു.
നാൽക്കവല ആയതിനാൽ ഏറെ തിരക്കുള്ള റോഡാണ്. റോഡിന്റെ വശങ്ങളിൽ പൈപ്പുകൾ അടുക്കിയിരിക്കുന്നതും അപകടത്തിനിടയാക്കുന്നു.
പുല്ല് വളർന്നു നിൽക്കുന്നിടത്തു പൈപ്പുകൾ കാണാൻ കഴിയാത്തതും വിനയാകുന്നു. ഇഴജന്തുക്കളുടെ ശല്യവും പ്രദേശവാസികളെ വലയ്ക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

