സംസ്ഥാനത്ത് ഇൻഫ്ലൂവൻസ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മറ്റ് സമീപജില്ലകളെ അപേക്ഷിച്ചു കണക്കുകൾ കുറവാണെങ്കിലും ആലപ്പുഴ ജില്ലയിലും നിലവിൽ പനിബാധിതരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്.
അപ്രതീക്ഷിതമായി എത്തിയ മഴയും തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനവുമാണ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. അന്തരീക്ഷത്തിൽ ഈർപ്പം അധികരിച്ച സാഹചര്യത്തിൽ അതിവേഗം പടരുന്ന തരത്തിലുള്ള വൈറസാണ് ഇപ്പോൾ രോഗം പരത്തുന്നത്.
പ്രധാനമായും കുട്ടികളിലാണ് ഇൻഫ്ലുവൻസ ബാധ കൂടുതൽ കണ്ടുവരുന്നത്. ഏകദേശം രണ്ടാഴ്ച വരെ നീണ്ടുനിൽക്കുന്ന നീണ്ടുനിൽക്കുന്ന ചുമയാണ് രോഗികളെ ഏറെ വലയ്ക്കുന്നത്.
എന്നാൽ ശ്വാസകോശ സംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ ഈ രോഗബാധ കൂടുതൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. ആശുപത്രികളിൽ കഫ് കോർണർ നിർബന്ധം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും സേവനം അനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനുപുറമേ, മാസ്കുകൾ വിതരണം ചെയ്യുന്നതിനും ഉപയോഗിച്ച മാസ്കുകൾ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിനുമായി എല്ലാ ആശുപത്രികളിലും പ്രത്യേകമായി ‘കഫ് കോർണറുകൾ’ ആരംഭിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
വാക്സീൻ ലഭ്യതയും ആവശ്യങ്ങളും ഇൻഫ്ലൂവൻസ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിൻ നിലവിലുണ്ടെങ്കിലും ഇവ നിലവിൽ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമല്ല. കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയ അതിവിഭാഗങ്ങളിൽപെടുന്നവർക്കെങ്കിലും സർക്കാർ തലത്തിൽ ഈ പ്രതിരോധ മരുന്ന് സൗജന്യമായി ലഭ്യമാക്കാൻ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നാണ് പൊതുവെയുള്ള ആവശ്യം.
ഇതോടൊപ്പം പ്രായമായവർക്കായി ന്യുമോണിയ പ്രതിരോധത്തിനുള്ള മരുന്നും ലഭ്യമാണ്. 60 വയസ്സ് കഴിഞ്ഞവർക്ക് ഈ ഒറ്റ ഡോസ് മരുന്ന് നൽകിയാൽ അഞ്ച് വർഷം വരെ രോഗപ്രതിരോധശേഷി ഉറപ്പാക്കാൻ സാധിക്കും.
ആയതിനാൽ വയോജന വകുപ്പ് മുഖേന ഈ മരുന്നുകൾ സർക്കാർ സൗജന്യമായി ലഭ്യമാക്കണമെന്ന ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

