ആലപ്പുഴ ∙ ഗോവണിപ്പടിയിൽ നിന്നു വീണു വാരിയെല്ലുകൾ ഒടിഞ്ഞ മാനസിക വെല്ലുവിളിയുള്ളയാൾ 38കാരൻ അടിയന്തര ശസ്ത്രക്രിയയ്ക്കു സുമനസ്സുകളുടെ സഹായം തേടുന്നു. ജില്ലാക്കോടതി വാർഡ് തത്തംപള്ളി വിജയ് ഭവനിൽ മനു മോഹൻകുമാർ(38) ആണ് സഹായം തേടുന്നത്.
മനുവിന്റെ പിതാവ് മോഹൻ കുമാർ കഴിഞ്ഞ ജൂൺ 18ന് കുളിമുറിയിൽ വീണ് ഇടുപ്പെല്ല് പൊട്ടി കിടപ്പിലാണ്.
അമ്മ മോൾജി വൃക്ക രോഗത്തെ തുടർന്നു ചികിത്സയിലിരിക്കെ 2022 ഏപ്രിൽ 14ന് മരിച്ചു. സഹോദരൻ ആദിത്യ മോഹൻ (27) 2019ൽ ഒരു ബൈക്ക് അപകടത്തെ തുടർന്നു വലത് കാലിനു ശസ്ത്രക്രിയ ചെയ്തു.
പിതാവും രണ്ട് ആൺമക്കളും വാടക വീട്ടിലാണ് താമസം. വ്യാഴാഴ്ച രാവിലെ താഴേക്ക് ഇറങ്ങുമ്പോഴാണ് മനു മോഹൻകുമാർ വീണത്.
നെഞ്ചിലെയും മുതുകിലെയും എല്ലുകൾ പൊട്ടി. സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ തീരുമാനിച്ചിട്ടുള്ളത്.
അതിനായി 1.5 ലക്ഷത്തോളം രൂപ ആവശ്യമാണ്. സുമനസ്സുകളുടെ സഹായം ലഭിച്ചാലേ ശസ്ത്രക്രിയ നടക്കൂ.
കളർകോട് ഫെഡറൽ ബാങ്ക് ശാഖയിൽ ആദിത്യ മോഹന്റെ പേരിൽ അക്കൗണ്ട് ഉണ്ട്. നമ്പർ 12690100243686, IFSC FDRL0001269.
9995718922. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

