നെടുമങ്ങാട് മേഖലയിൽ നടന്ന ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ അഷ്കർ, തന്റെ ആദ്യ ഭാര്യയായ ആമിനയെ ക്രൂരമായി മർദിച്ചിരുന്നതായി റിപ്പോർട്ട്. അഷ്കറിന്റെ മർദനമേറ്റതിനെത്തുടർന്ന് ആമിന കോമ അവസ്ഥയിലായെന്ന് അവരുടെ മാതാവായ ഷജില ബീവി വെളിപ്പെടുത്തി.
ആമിനയുടെ മാതാവ് പറയുന്നതിങ്ങനെ: “ഭിത്തിയിൽ ആമിനയുടെ തല ഇടിപ്പിച്ചു. ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു.
അഷ്കറിന്റെ അമ്മയും സഹോദരിയും മര്‍ദനത്തിന് കൂട്ട് നിന്നു.” മകളുടെ നിലവിളി കേട്ട് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പലപ്പോഴും രക്ഷാപ്രവർത്തനം നടന്നത്. ക്രൂരമായ മർദനം കാരണം ഒരു വർഷത്തോളമായി അബോധാവസ്ഥയിലായിരുന്ന ആമിന, സമീപകാലത്താണ് ചെറിയ തോതിൽ ഓർമശക്തി വീണ്ടെടുത്തത്.
നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് അവർ. അഷ്കറിന്റെ ക്രൂരതകൾ ആമിനയിൽ മാത്രം ഒതുങ്ങുന്നില്ല.
തന്റെ മറ്റൊരു മകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് ഷജില ബീവി ആരോപിക്കുന്നു. തന്റെ മകനെ കൊല്ലുമെന്ന് അഷ്കർ പലതവണ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, അതിനുപിന്നാലെ ദുരൂഹസാഹചര്യത്തിൽ മകൻ മുങ്ങിമരിച്ചുവെന്നും അവർ പറഞ്ഞു.
അഷ്കർ നിയമപരമായി ആമിനയുമായുള്ള ബന്ധം വേർപെടുത്തിയിട്ടില്ല. ഇതിനിടയിലാണ് അഖിലയുമായി ഇയാൾ അടുപ്പത്തിലായത്.
അഖിലയുടെ ഒന്നര വയസ്സുകാരനായ മകൻ അർഷിദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ, കുട്ടി ചോറു കൊടുക്കുമ്പോൾ കരഞ്ഞതിനാലാണ് കൃത്യം നടത്തിയതെന്നാണ് അഷ്കറിന്റെ മൊഴി. അഖില, തന്റെ കുഞ്ഞുമൊത്ത് പനവൂർ കരിക്കുഴിയിൽ അഷ്കറിനൊപ്പം താമസം തുടങ്ങിയത് ഒരു മാസം മുൻപാണ്.
അഖില ഗർഭിണിയായിരിക്കെ, രണ്ട് വർഷം മുൻപ് ഭർത്താവ് എസ്. അഖിൽ ജീവനൊടുക്കിയിരുന്നു.
അതിനുശേഷമാണ് അഖില ഡ്രൈവറായ അഷ്കറുമായി ഒന്നിച്ചു താമസിക്കാൻ തുടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

