തിരുവനന്തപുരം: നഗരത്തിലെ ബേക്കറി ജംഗ്ഷനിലുള്ള ഡിസിസി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. കെട്ടിടത്തിന്റെ പ്രധാന വാതിലിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത നിലയിലാണ്.
രാത്രിയിലോ പുലർച്ചെയോ ആണ് ഈ അക്രമസംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന്, മന്ത്രിസഭാ യോഗം അവസാനിച്ചയുടൻ മുഖ്യമന്ത്രി വി ഡി സതീശൻ ഡിസിസി ഓഫീസ് സന്ദർശിച്ചു.
അദ്ദേഹം ഓഫീസിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന ആരോപണം.
ഇതിനിടെ, സംഭവസ്ഥലത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നേരിട്ടെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. പാർട്ടി ഓഫീസുകൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും, ഇതിന് പിന്നിൽ ആരായാലും നിയമപരമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

