കൊല്ലം ജില്ലയിലെ കടയ്ക്കലിൽ എഴുപത്തിയഞ്ചുകാരിക്കു നേരെ അതിക്രമണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച സ്വദേശിയായ പ്രദീപ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
59 വയസ്സുകാരനാണ് പിടിയിലായ പ്രതി. വീടിന് സമീപത്തുവെച്ച് വയോധികയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ.
എന്നാൽ പീഡനശ്രമം ശക്തമായി ചെറുത്ത വയോധിക നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

