ബ്രസീൽ ഫുട്ബോൾ താരങ്ങളും ഇന്ത്യൻ താരങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന ചരിത്രപ്രസിദ്ധമായ പ്രദർശന മത്സരത്തിന് മുന്നോടിയായി ലഹരിവിരുദ്ധ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. ആലുവയിൽ നടന്ന ചടങ്ങിൽ ബോചെ റാലിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
യുവജനങ്ങളെ ലഹരിയിൽ നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഈ ഇരുചക്ര വാഹന ജാഥ സംഘടിപ്പിച്ചത്. ചടങ്ങിൽ നെറ്റോ ബാബു, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ.
വിനീത്, മുഹമ്മദ് റാഫി എന്നിവർ സന്നിഹിതരായിരുന്നു. അഞ്ഞൂറിലധികം കായികപ്രേമികൾ അണിനിരന്ന റാലി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് സമാപിച്ചത്.
റാലിയിൽ പങ്കെടുത്തവർക്ക് മത്സരത്തിന്റെ സൗജന്യ ടിക്കറ്റുകളും പ്രത്യേക ജേഴ്സികളും ബോചെ വിതരണം ചെയ്തു. ഫുട്ബോൾ മാന്ത്രികൻ റൊണാൾഡീഞ്ഞോ അടക്കമുള്ള ലോകപ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ മെഗാ മത്സരം സെപ്റ്റംബർ 23 ബുധനാഴ്ച വൈകുന്നേരം 7.30 ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറും.
കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഗാമൻ സ്പോർട്സ് ആണ് ഈ മത്സരത്തിന്റെ സംഘാടകർ. ‘ബോച്ചെ സിനിമാനിയ’ എന്ന യൂട്യൂബ് ചാനലിൽ ‘നോ ഡ്രഗ്സ്’ എന്ന് കമന്റ് രേഖപ്പെടുത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 500 പേർക്ക് സൗജന്യ ടിക്കറ്റുകൾ ലഭിക്കും.
ഇതിനുപുറമേ, തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 1,25,000 രൂപ വിലമതിക്കുന്ന വി.വി.ഐ.പി ടിക്കറ്റും സ്വന്തമാക്കാം. ഈ വ്യക്തിക്ക് സൂപ്പർ താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനും അത്താചാരം കഴിക്കാനുമുള്ള സുവർണ്ണാവസരവും ലഭിക്കും.
മത്സരത്തിനുള്ള ടിക്കറ്റുകൾ ‘District by Zomato’ ആപ്പ് വഴി ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ‘ബോച്ചെ 50’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് ലഭിക്കുന്നതാണ്.
‘റിട്ടേൺ ഓഫ് ദി ടൈറ്റൻസ്’ എന്ന ബാനറിൽ സംഘടിപ്പിക്കുന്ന ഈ മത്സര പരമ്പരയുടെ സെലിബ്രിറ്റി ബ്രാൻഡ് അംബാസിഡറായി ബോചെ തിരഞ്ഞെടുക്കപ്പെട്ടു. കായിക പ്രേമി എന്ന നിലയിൽ ഈ മഹാമേളയ്ക്ക് പൂർണ്ണ പിന്തുണ നൽകുക മാത്രമാണ് തന്റെ കടമയെന്ന് അദ്ദേഹം വ്യക്തമാക്കി.
‘വിഷ്യോ എം ഫുതെബോൾ കോൺട്രാ വിഷ്യോ എം ഡ്രോഗാസ്’ എന്ന മുദ്രാവാക്യം സമൂഹത്തിൽ വ്യാപകമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘ലഹരിക്കെതിരെ ഫുട്ബോൾ ലഹരി’ എന്നാണ് ബ്രസീലിയൻ പോർച്ചുഗീസ് ഭാഷയിലുള്ള ഈ വാചകത്തിന്റെ അർത്ഥം.
റൊണാൾഡീഞ്ഞോ, റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജോർജീഞ്ഞോ, വിയോള തുടങ്ങിയ ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സും, ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, സി.കെ.
വിനീത്, എൻ.പി. പ്രദീപ്, കെ.ടി.
ചാക്കോ, മെഹ്താബ് ഹൊസൈൻ, അർണബ് മൊണ്ടാൽ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും തമ്മിലാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

