നിയമപരമായ തിരിച്ചടികളും ഭരണതലത്തിലെ താൽപര്യക്കുറവും കാരണം ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം പദ്ധതി പ്രതിസന്ധിയിൽ. പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയാണിത്.
എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടികളിലും വിമാനത്താവത്തിനായി നിർദ്ദേശിച്ച ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥത സംബന്ധിച്ചും കോടതികളിൽ നിന്ന് സർക്കാരിന് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ 6 മാസമായി പദ്ധതിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള സാങ്കേതിക അനുമതികളെല്ലാം ലഭിച്ചിരുന്നു. കൂടാതെ സ്ഥലം ഏറ്റെടുക്കലിനായുള്ള വിജ്ഞാപനവും പുറത്തിറക്കിയിരുന്നു.
എന്നാൽ നിലവിൽ ഈ പ്രോജക്ട് യാതൊരു പുരോഗതിയും ഇല്ലാതെ stagnant ആയി കിടക്കുകയാണ്. കോടതികളിൽ തുടർച്ചയായ പരാജയങ്ങൾ ഉണ്ടായതും രാഷ്ട്രീയ മാറ്റങ്ങളും കാരണം ഭരണ-പ്രതിപക്ഷ മുന്നണികൾക്ക് ഇപ്പോൾ പദ്ധതിയിൽ വലിയ താൽപര്യമില്ലാത്ത സ്ഥിതിയാണുള്ളത്.
കോടതിയിലെ കേസ് നടത്തിപ്പിന് അപ്പുറം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ യുഡിഎഫ് സർക്കാരും കാര്യമായ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ, പത്തനംതിട്ട
ജില്ലയിലെ കൊടുമൺ എസ്റ്റേറ്റ് വിമാനത്താവളത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര വ്യോമയാന മന്ത്രിക്കു നിർദേശം സമർപ്പിച്ചിട്ടുണ്ട്. പദ്ധതിക്കായി നിശ്ചയിച്ച ഭൂമിയുടെ സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ടാണ് ആദ്യഘട്ടത്തിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായത്.
തുടർന്ന് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ കോടതിയിൽ സർക്കാരും മാനേജ്മെന്റും തമ്മിൽ നടന്ന കേസിലും വിധി സർക്കാരിന് എതിരായിരുന്നു. വസ്തുവിന്റെ ഉടമസ്ഥതയെച്ചൊല്ലി ഇരുവിഭാഗവും നിയമപോരാട്ടം തുടരുന്ന സാഹചര്യത്തിൽ കേസ് ഇനിയും നീണ്ടുപോകാനാണ് സാധ്യത.
ചെറുവള്ളി എസ്റ്റേറ്റ് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ തടസ്സവാദ ഹർജികളും ഇടക്കാല ഹർജികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.
പാലാ കോടതി വിധി സർക്കാരിന് എതിരായതിനെ തുടർന്ന് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. ഈ അപ്പീൽ ഹർജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.
എങ്കിലും, അപ്പീലിനൊപ്പം നൽകിയിട്ടുള്ള ഇടക്കാല ഹർജിയിലാണ് ഇപ്പോൾ വാദം പുരോഗമിക്കുന്നത്. തർക്കഭൂമി മറ്റു വ്യക്തികൾക്ക് കൈമാറരുതെന്നും, ഭൂമിക്ക് യാതൊരുവിധ നാശനഷ്ടങ്ങളും വരുത്തരുതെന്നും, മരങ്ങൾ വെട്ടിമാറ്റരുതെന്നും ആവശ്യപ്പെട്ടുള്ള തടസ്സവാദ ഉത്തരവിനു വേണ്ടിയുള്ള വാദമാണ് നടക്കുന്നത്.
ജസ്റ്റിസ് അനിൽ നരേന്ദ്രൻ നേതൃത്വം നൽകുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

