ചീമേനി ∙ കയ്യൂർ കുണ്ടേനയിലെ പരേതനായ ചന്തൻ എന്ന കർഷക തൊഴിലാളിയുടെ മനസ്സിലുദിച്ച ആശയത്തിന് പച്ചപ്പിന്റെ നിറമേകുകയാണ് കുണ്ടേൻമുലയിലെ കാർത്യായനിയുടെ വീട്ടിലെ കിണർ. കുന്നിന്റെ മുകൾതട്ടിൽ നിർമിച്ച കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ പ്രയാസമായതോടെ ബദൽ മാർഗം ആലോചിച്ചു ചന്തൻ കണ്ടെത്തിയ ആശയമായിരുന്നു മുകളിലുള്ള കിണറ്റിലേക്ക് തുരങ്കം ഉണ്ടാക്കി അടിഭാഗത്തിറങ്ങി വെള്ളം എടുക്കുക എന്നത്.
ചന്തൻ 50 വർഷം മുൻപ് നടപ്പിലാക്കിയ ആശയം ഇന്ന് മക്കളുടെ ശുദ്ധജല പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയാണ്.
കയ്യൂരിലെ വലിയകുന്നിനു മുകളിലെ റബർ തോട്ടത്തിന് മുകളിലായിരുന്നു ചന്തനും കുടുംബവും താമസിച്ചിരുന്നത്. ഇവരുടെ പ്രധാന പ്രശ്നം ശുദ്ധജലമായിരുന്നു.
അതിനു പരിഹാരമായാണ് 10 കോൽ താഴ്ചയിൽ വലിയ കിണർ കുഴിച്ചത്. രണ്ടും കൽപിച്ചുള്ള നീക്കം വിജയിച്ചു.
വീടിന്റെ അടുക്കളയിൽനിന്ന് കിണറ്റിലേക്കിറങ്ങാൻ തുരങ്കം ഉണ്ടാക്കി തന്റെ ആശയത്തെ ചന്തൻ വിജയിപ്പിച്ചെടുത്തു.
50 വർഷം മുൻപ് ചന്തൻ നടപ്പിലാക്കിയ ആശയം ഇന്ന് മകൾ കാർത്യായനിയുടെ കുടുംബത്തിന് ഗുണകരമാവുകയാണ്. വർഷകാലത്ത് വീട്ടിൽനിന്ന് കയ്യെത്തും ദൂരത്തിൽ കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ കഴിയുമെന്നാണ് കാർത്യായനി പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

