സിപിഐഎമ്മിന് പിന്നാലെ കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന് രംഗത്ത്.
ആലപ്പുഴയിലെ കോണ്‍ഗ്രസ് – സിപിഐഎം അവിശുദ്ധ ബന്ധം തുറന്നുകാട്ടിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു ജി.
സുധാകരന്റെ വിമര്‍ശനം. തനിക്കെതിരെ സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നെങ്കില്‍ നേതാക്കളുടെ കരണത്തടിക്കേണ്ടി വന്നേനെ എന്നും അദ്ദേഹം തുറന്നടിച്ചു.
ആലപ്പുഴ നഗരസഭയില്‍ ജനപ്രതിനിധികള്‍ക്ക് നല്കിയ സ്വീകരണച്ചടങ്ങില്‍ നിന്ന് ജി. സുധാകരന് വിട്ടുനിന്നിരുന്നു.
ഈ വിട്ടുനില്‍ക്കലിനുള്ള കാരണം അദ്ദേഹം പൊതുവേദിയില്‍ വിശദീകരിച്ചു. താന്‍ ചടങ്ങിന് എത്തിയാല്‍ പ്രതിഷേധം ഉണ്ടായേക്കുമെന്നതിനാല്‍ ആണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ നഗരസഭയില്‍ രമേശ് ചെന്നിത്തലയുടെ പാര്ട്ടിക്കാര് സിപിഐഎം ക്രിമിനലുകളുമായി കൂട്ടുകച്ചവടത്തിലാണെന്നും ഈ പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തലയെ വേദിയില്‍ സാക്ഷിയാക്കി അദ്ദേഹം ആവശ്യപ്പെട്ടു. ഇത് കേവലം രാഷ്ട്രീയമല്ലെന്നും മറിച്ച് അവസരവാദമാണെന്നും വിശേഷിപ്പിച്ച സുധാകരന്, ഇതിനെ അഴിമതിക്കാരുടെ കൂട്ടുകെട്ടായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും തുറന്നടിച്ചു.
ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണും യുഡിഎഫ് കൗണ്‍സിലര്‍മാരും പങ്കെടുത്ത ഖാദി ബോര്‍ഡിന്റെ പരിപാടിയിലാണ് അദ്ദേഹം ഈ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത അതൃപ്തിയാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

