ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നുവെന്ന വ്യാപക പരാതികളെ തുടർന്ന് അടിയന്തര നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി വരുന്ന മൂന്ന് മാസത്തേക്ക് ആഴ്ചയിലെ എല്ലാ പ്രവർത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുവാൻ തീരുമാനമായി.
പുതിയ ക്രമീകരണപ്രകാരം ഡ്രൈവിങ് സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഇതേ കാലയളവിൽ ലേണേഴ്സ് ടെസ്റ്റുകളും ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലായി ക്രമീകരിക്കും.
ലേണേഴ്സ് ലൈസൻസ് പരീക്ഷകളിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫേഷ്യൽ റെക്കഗ്നിഷൻ അധിഷ്ഠിത ഓതന്റിക്കേഷൻ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ പുതിയ നടപടികളുടെയും ക്രമീകരണങ്ങളുടെയും പുരോഗതി നിരീക്ഷിക്കുന്നതിനായി ഒരു ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

