കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലമുണ്ടಾಗുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണാൻ പോലീസിനും ആർടിഒയ്ക്കും നഗരസഭാ അധികൃതർക്കും ജില്ലാ വികസനസമിതി യോഗം നിർദ്ദേശം നൽകി. സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിന്നും അടുത്തുള്ള ദൂരത്തേക്ക് സർവീസ് നടത്താൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും.
കോടിമത പുതിയ പാലത്തിന്റെ ടാറിങ് ജോലികൾ അതിവേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു. പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്താൽ മാത്രമേ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും അതുവഴി അപകടാവസ്ഥ ഒഴിവാക്കാനും സാധിക്കൂ എന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധിയായി പങ്കെടുത്ത മോഹൻ കെ.
നായർ വ്യക്തമാക്കി. വൈക്കം മേഖലയിലെ തോടുകളിൽ പടർന്നുപിടിച്ചിരിക്കുന്ന കുളവാഴകൾ നീക്കം ചെയ്യുന്നതിനായി 58 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറും അറിയിച്ചു.
ചങ്ങനാശ്ശേരി എസി കനാലിന്റെ ആഴം വർദ്ധിപ്പിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും, ഇത് 2026-27 വർഷത്തെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി. കോട്ടയം നഗരപരിധിയിലെ അനധികൃത തട്ടുകടകൾ നടത്തിപ്പുകാർ സ്വമേധയാ മാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ ഉത്തരവ് പാലിക്കാത്ത പക്ഷം ഓഗസ്റ്റ് ഒന്നു മുതൽ നഗരസഭയുടെ നേതൃത്വത്തിൽ ഇവ ഒഴിപ്പിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. എൽപിജി സിലിണ്ടറുകൾക്ക് നിശ്ചയിച്ചതിൽ കൂടുതൽ തുക ഈടാക്കുന്നതായി ലഭിച്ച പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് യോഗം നിർദ്ദേശം നൽകി.
കൂടാതെ, കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും തൂക്കത്തിൽ കൃത്രിമം കാണിക്കുന്നതുമായ വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും പരിശോധന കർശനമാക്കി നടപടിയെടുക്കാൻ തീരുമാനമായി. ജില്ലാ ആസൂത്രണസമിതി ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വിനു ജോബ് എംഎൽഎ, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി ആന്റണി കുന്നുംപുറം, ഫ്രാൻസിസ് ജോർജ് എംപിയുടെ പ്രതിനിധി ടി.വി. സോണി, ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതിനിധി ടോണി പി.
ടിറ്റോ, ജില്ലാ പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

