മഴക്കാലം ആരംഭിച്ചതോടെ ജലജന്യ രോഗങ്ങൾ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ, മണക്കാട് പഞ്ചായത്തിലെ പുലിക്കുന്ന് വാട്ടർ ടാങ്കിൽ നിന്ന് മലിനമായ വെള്ളം വിതരണം ചെയ്യുന്നുവെന്ന് പരാതി. ശുദ്ധമല്ലാത്ത വെള്ളമാണ് പൈപ്പുകളിലൂടെ എത്തുന്നതെന്ന ആക്ഷേപം ശക്തമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞ വർഷം ഏകദേശം 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുലിക്കുന്ന് ടാങ്കിലേക്ക് പുതിയ പമ്പിങ് ലൈൻ സ്ഥാപിച്ചത്. വൻ തുക മുടക്കി സംവിധാനങ്ങൾ നവീകരിച്ചിട്ടും ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പലതവണ ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിഷയം അറിയിച്ചിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷ ഉഷ ജേക്കബ് ജല അതോറിറ്റി ഉന്നത അധികൃതർക്ക് പരാതി നൽകി.
ശുദ്ധജല വിതരണം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ഏക ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

