സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യതയുള്ളതായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. മഴ മാറിനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാതെ വന്നാൽ സംസ്ഥാനത്ത് ഭാഗികമായി പവർ കട്ട് ഏർപ്പെടുത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. രാത്രി ഏഴ് മണിക്ക് ശേഷമുള്ള പീക്ക് സമയങ്ങളിലായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുള്ളത്.
എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാൻ കാരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

