ഡൽഹിയിൽ എത്തിയെങ്കിലും ജന്തർമന്തറിലേക്ക് എത്തിച്ചേരുന്നത് അതീവ ദുഷ്കരമായിരുന്നുവെന്ന് ആലപ്പുഴ വ്യാസപുരം സ്വദേശിയും വ്ലോഗറുമായ എം.പി. അർജുൻ.
കോക്രോച്ച് ജനതാ പാർട്ടി (സിജെപി) യുടെ നേതൃത്വത്തിൽ കഴിഞ്ഞ 20ന് നടന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ആലപ്പുഴയിൽ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ചതായിരുന്നു അദ്ദേഹം. സമീപസ്ഥലങ്ങളിലേക്കുള്ള മെട്രോ സർവീസുകൾ പൂർണ്ണമായും റദ്ദാക്കിയിരുന്നു.
ഇന്റർനെറ്റ് സംവിധാനങ്ങൾ കൂടി വിച്ഛേദിക്കപ്പെട്ടതോടെ പുറംലോകത്തുനിന്നും വിവരങ്ങൾ അറിയാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഒറ്റയ്ക്കായിരുന്നുവെങ്കിലും കിലോമീറ്ററുകളോളം കഷ്ടപ്പെട്ട് നടന്നാണ് ഒടുവിൽ ജന്തർമന്തറിൽ എത്തിച്ചേർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നീറ്റ് ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി സംഘടിപ്പിച്ച സമരങ്ങളെക്കുറിച്ച് അറിഞ്ഞതുമുതൽ അതിന്റെ ഭാഗമാകാൻ താഗ്രഹിച്ചിരുന്നു. സമരത്തിൽ പങ്കെടുക്കാൻ മാത്രമാണ് വിമാന മാർഗം ഡൽഹിയിലെത്തിയത്.
ജന്തർമന്തർ ലക്ഷ്യമാക്കി നടത്തിയ കാൽനടയാത്രയിൽ വഴി തെറ്റിയില്ലെന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നിരവധി പേർ ഒപ്പം നടക്കുന്നുണ്ടായിരുന്നുവെന്നും അർജുൻ കൂട്ടിച്ചേർത്തു. സമരമുഖത്തുനിന്നും തിരികെ മടങ്ങിയ പലർക്കും പരിക്കേറ്റിരുന്നു.
തലയിൽ നിന്നും ചോരയൊലിക്കുന്ന നിലയിലുള്ളവരെയും നേരിൽ കണ്ടു. ആണി ഘടിപ്പിച്ച ലാത്തികളും മരക്കഷ്ണങ്ങളുമാണ് സമരക്കാരെ നേരിടാൻ ഉപയോഗിക്കുന്നതെന്ന് മുൻപ് കേട്ടിരുന്നു.
പൊലീസും യൂണിഫോമിൽ അല്ലാത്തവരും ചേർന്നാണ് അക്രമം അഴിച്ചുവിട്ടത്. വൈകിട്ട് വരെ ജന്തർമന്തറിൽ ചെലവഴിച്ച ശേഷം മെട്രോ സർവീസുള്ള സ്റ്റേഷനിലേക്ക് തിരികെ നടക്കുകയാണുണ്ടായത്.
മാർച്ചിൽ പങ്കെടുത്ത ശേഷം അർധരാത്രിയോടെ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. താൻ മടങ്ങിയെത്തിയ ശേഷമാണ് സമരം അത്രയധികം അക്രമാസക്തമായിരുന്നു എന്ന വിവരം അറിയുന്നത്.
ഇന്റർനെറ്റ് സേവനങ്ങൾ ഇല്ലാതിരുന്നതുകൊണ്ടാണ് സംഭവവികാസങ്ങൾ പലതും പിന്നീട് വൈകി അറിയാൻ ഇടയായതെന്നും അർജുൻ വ്യക്തമാക്കി. മലയാളം, ഹിന്ദി ഭാഷകളിൽ സജീവമായി വീഡിയോകൾ ചെയ്തുവരുന്ന പ്രമുഖ കണ്ടന്റ് ക്രിയേറ്ററാണ് എം.പി.
അർജുൻ. ചാലഞ്ച്, ഫൂഡ്, ഫിറ്റ്നസ് എന്നിവയാണ് പ്രധാന ഉള്ളടക്കങ്ങൾ.
രണ്ട് സോഷ്യൽ മീഡിയ അൗണ്ടുകളിലുമായി എൺപത്തിയഞ്ചു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

