സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി പുതിയ സൗകര്യവുമായി പ്രമുഖ ടെക് കമ്പനിയായ ഗൂഗിൾ രംഗത്ത്. ഇമെയിൽ വഴി ലഭിക്കുന്ന വൺ-ടൈം പാസ്വേഡുകൾ അതായത് ഒടിപി (OTP) കോഡുകൾ കൂടുതൽ എളുപ്പത്തിൽ കോപ്പി ചെയ്യുന്നതിനായി ജിമെയിൽ (Gmail) ആപ്പിൽ പുതിയ ‘കോപ്പി കോഡ്’ ഷോർട്ട്കട്ട് ലഭ്യമാക്കി തുടങ്ങി.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലാണ് ഈ പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഇമെയിൽ വഴി ഒടിപി ലഭിക്കുമ്പോൾ ആപ്പ് തുറന്ന്, മെയിൽ ഓപ്പൺ ചെയ്ത്, അതിനുള്ളിൽ നിന്ന് കോഡ് മാന്വലായി തിരഞ്ഞുപിടിച്ചു കോപ്പി ചെയ്യേണ്ട
ബുദ്ധിമുട്ടാണ് പുതിയ അപ്ഡേറ്റിലൂടെ ഒഴിവാകുന്നത്. പുതിയ അപ്ഡേറ്റിന്റെ ഭാഗമായി മെയിലിന്റെ സബ്ജക്റ്റ് വരിക്ക് തൊട്ടുതാഴെയായി ഇൻബോക്സിൽ തന്നെ “Copy code” ബട്ടൺ പ്രത്യക്ഷപ്പെടും.
ഇതിലൂടെ സന്ദേശം പൂർണ്ണമായി ഓപ്പൺ ചെയ്യാതെ തന്നെ കോഡ് എളുപ്പത്തിൽ കോപ്പി ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇതിനുപുറമെ, ഇമെയിലിനുള്ളിൽ പ്രവേശിച്ചാലും സന്ദേശത്തിന് മുകളിലായി കണ്ടെത്തയ ഒടിപി കോഡും അതിന് താഴെയായി കോപ്പി ചെയ്യാനുള്ള ബട്ടണും ദൃശ്യമാകും.
ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനും ഇമെയിൽ വഴിയുള്ള പരിശോധനകൾ കൂടുതൽ വേഗത്തിലാക്കുന്നതിനും ഈ പുതിയ മാറ്റം ഏറെ സഹായകരമാകും. എങ്കിലും, സന്ദേശങ്ങളുടെ രൂപഘടനയെ ആശ്രയിച്ചായിരിക്കും ജിമെയിലിന്റെ ഈ കോഡ് തിരിച്ചറിയൽ പ്രവർത്തനം.
ചില സന്ദർഭങ്ങളിൽ അസാധാരണമായ ഫോർമാറ്റുകളിൽ വരുന്ന കോഡുകൾ ഈ ഷോർട്ട്കട്ടിന്റെ പരിധിയിൽ വന്നേക്കില്ല. നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലെ ജിമെയിൽ ആപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്.
വെബ് പതിപ്പിൽ ഈ സൗകര്യം ഗൂഗിൾ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നതിനായി ഫോണിലെ ജിമെയിൽ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

