നഗരത്തിലെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട
സാഹചര്യമില്ലെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി.
മേയർ എന്ന നിലയിൽ തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യത്തിൽ പ്രതികരിച്ചത് എന്നും, ബി.ജെ.പിയുടെ ഔദ്യോഗിക നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, സർക്കാരായി ഔദ്യോഗികമായി കോർപറേഷന്റെ അഭിപ്രായം തേടുകയാണെങ്കിൽ കൗൺസിലിൽ വിഷയം ചർച്ച ചെയ്ത ശേഷം കൃത്യമായ നിലപാട് അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നഗരമധ്യത്തിലുള്ള മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് തികച്ചും ദോഷകരമാണെന്നും ഇവിടെ മൃഗങ്ങൾ ചത്തുപോകുന്ന സാഹചര്യമുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. മൃഗങ്ങൾക്ക് രോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.
ഈ ആശങ്ക പ്രദേശവാസികൾ തങ്ങളോട് നിരന്തരം പങ്കുവെക്കാറുണ്ടെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

