അധ്യാപക ഒഴിവ്
കാഞ്ഞങ്ങാട്∙ മാവുങ്കാൽ രാംനഗർ സ്വാമി രാംദാസ് മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (മലയാളം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 24ന് 10ന് നടക്കും.
സെവൻസ് ഫുട്ബോൾ മേള ജനുവരിയിൽ
തൃക്കരിപ്പൂർ ∙ പ്രാദേശിക ഫുട്ബോൾ പ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ കണ്ടെത്തി നൽകുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂർ ആക്മി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി രണ്ടാം വാരത്തിൽ മിനി സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബോൾ മേള നടത്തും.
വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ട്രോഫിക്കും കാഷ് അവാർഡിനും രണ്ടാമത് എം.ബി.മുത്തലീബ്–സി.റഷീദ് സ്മരണക്കുമാണ് ഫുട്ബോൾ മേള.
കണ്ണൂർ–കാസർകോട് ജില്ലകളിലെ 16 പ്രാദേശിക ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിക്കും. ക്ലബ് യോഗം നടത്തിപ്പിനു രൂപം നൽകി.
ക്ഷീരകർഷകർക്ക് കാലിത്തീറ്റ നൽകി
ചെറുവത്തൂർ∙ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം ചെലവഴിച്ച് 166 ക്ഷീകർഷകർക്ക് കാലിത്തീറ്റ നൽകി.
6 ക്ഷീര സഹകരണത്തിലെ കർഷകരാണ് ഗുണഭോക്താക്കൾ ‘കാലിത്തീറ്റ വിതരണ ഉദ്ഘാടനം വെങ്ങാട്ട് ക്ഷീര സഹകരണ സംഘത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള നിർവഹിച്ചു. പഞ്ചായത്ത് വൈ.പ്രസിഡന്റ് പി.വി. രാഘവൻ അധ്യക്ഷനായി.
പി. പത്മിനി.ക്ഷീര സംഘം പ്രസിഡന്റ് ടി.ശ്രീധരൻ, ഡോ.
സംഗീത മോഹൻ, അമ്പിളി പി.വി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

