കൊച്ചി: പാരിസ്ഥിതിക ലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ അവ്യക്തമാണെന്ന് സീറോ മലബാർ സഭ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട
പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാറായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായി പിൻവലിച്ച് പുതിയൊരു റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്നാണ് സഭയുടെ പ്രധാന ആവശ്യം.
വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായി, കൃത്യമായ മാപ്പും പ്രദേശത്തിന്റെ വിസ്തീർണ്ണവും ഉൾപ്പെടുത്തി പുതുതായി തയ്യാറാക്കുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറണമെന്നും മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ പുതിയ കരട് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിലാണ് സഭ ഈ നിലപാട് കടുപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

